'ശബരിമല വിധി: സുപ്രീംകോടതിക്ക് പിഴവ് പറ്റി' മുൻ അറ്റോണി ജനറൽ

Last Updated:
ന്യൂഡൽഹി: ശബരിമല വിധിയിൽ സുപ്രീംകോടതിക്ക് പിഴവ് പറ്റിയെന്ന് മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ മുകുൾ റോത്തഗി. മതകാര്യങ്ങളിൽ സ്ത്രീപുരുഷ സമത്വം പാശ്ചാത്യരാജ്യങ്ങളിൽപ്പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ അറ്റോണി ജനറൽ മുകുൾ റോത്തഗി ശബരിമല വിധിയെ വിമർശിച്ചത്.
ശബരിമലയുടെ കാര്യത്തിൽ സ്ത്രീപ്രവേശനത്തെ എതിർത്ത ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയായിരുന്നു ശരിയെന്ന് അദ്ദേഹം പറഞ്ഞു. 'ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധി തെറ്റാണ്. ആരെക്കെ എതിർത്താലും അനുകൂലിച്ചാലും വനിതാ ജഡ്ജിയുടെ വിധിയാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം വിശ്വാസത്തിന്‍റെ കാര്യത്തിൽ അതായിരുന്നു ശരി'- മുകുൾ റോത്തഗി പറഞ്ഞു.
മത ആചാരങ്ങളിൽ യുക്തിയോ സമത്വമോ തേടുന്നത് ഗുണം ചെയ്യില്ലെന്ന് മുകുൾ റോത്തഗി പറഞ്ഞു. പാശ്ചാത്യലോകത്ത് പോലും സ്ത്രീയെ പോപ്പോ ആർച്ചുബിഷപ്പോ ആക്കാൻ കഴിയില്ല. വിശ്വാസ സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവും ഭരണഘടനയുടെ ഒരേ ഭാഗത്താണുള്ളത്. ഒന്നിനെ മറ്റൊന്നിനു മേൽ പ്രതിഷ്ഠിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യപ്പെടുമെന്നും മുകുൾ റോത്തഗി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ശബരിമല വിധി: സുപ്രീംകോടതിക്ക് പിഴവ് പറ്റി' മുൻ അറ്റോണി ജനറൽ
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement