ദുര്‍ഗന്ധം എന്ന് ആരോപിച്ച് അധ്യാപിക എട്ട് വയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ക്ലീനിങ് ലിക്വിഡ് ഒഴിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഭവത്തിന് പിന്നാലെ കുട്ടി കരഞ്ഞെങ്കിലും അധ്യാപിക അത് തമാശയായി എടുത്ത് അവഗണിച്ചുവെന്നാണ് ആരോപണം
ദുര്‍ഗന്ധം വമിക്കുന്നുവെന്നാരോപിച്ച് എട്ട് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് അധ്യാപിക ക്ലീനിംഗ് ലിക്വിഡ് ഒഴിച്ചു. മുംബൈയ്ക്കടുത്തുള്ള നല്ലസൊപാരയില്‍ സ്ഥിതി ചെയ്യുന്ന ഹൊവാര്‍ഡ് ഇംഗ്ലീഷ് സ്‌കൂളിലാണ് സംഭവം. വിഷയത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധം രേഖപ്പെടുത്തി. ക്ലാസ് മുറിയില്‍ ദുര്‍ഗന്ധമുള്ളതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഗ്ലാസ് വൃത്തിയാക്കുന്ന ലിക്വിഡ് അധ്യാപിക സ്പ്രേ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.
സ്‌കൂള്‍ നടത്തിപ്പില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഏപ്രില്‍ 29നാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ജൂലൈ 23ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും അധ്യാപിക മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവദിവസം ക്ലാസ് മുറിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ അമ്മ സൊണാല്‍ റണ്‍ദീവ് പറഞ്ഞു. ക്ലാസ് മുറിയില്‍ ദുര്‍ഗന്ധമുള്ളതായി ക്ലാസ് ടീച്ചറായ നിദ നിസാവൂദ്ദീന്‍ പറഞ്ഞു. ദുര്‍ഗന്ധം തേടി പോകവെ അധ്യാപിക കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗ്ലാസ് ക്ലീനര്‍ എടുത്ത് സ്പ്രേ ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞെങ്കിലും അധ്യാപിക അത് തമാശയായി എടുത്ത് അവഗണിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.
advertisement
സംഭവത്തിന് പിന്നാലെ റണ്‍ദീവ് സ്‌കൂള്‍ പ്രിന്‍സിപ്പലായയ ഹീന സയ്യിദിനെ സമീപിച്ചു. ''എന്നാല്‍ പ്രിന്‍സിപ്പാളും സംഭവം ഗൗരവത്തോടെ എടുത്തില്ലെന്ന് അമ്മ പറഞ്ഞു. അധ്യാപിക പക്വതയില്ലാത്തയാളാണെന്നും അത്തരം സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്തവളുമാണെന്ന് പറഞ്ഞ് അവര്‍ അത് അവഗണിച്ചു,'' റണ്‍ദീവ് മിറര്‍ നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അധ്യാപികയ്ക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തങ്ങളുടേത് പോലെയുള്ള ചെറിയ സ്‌കൂളുകള്‍ക്ക് പഠിപ്പിക്കാൻ ബിഎഡ് ബിരുദം ആവശ്യമില്ലെന്ന് അവരോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉടനടി ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്
കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സ്‌കൂള്‍ അടച്ചുപൂട്ടാനും ആവശ്യപ്പെട്ടു.
advertisement
''സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം തുടരുകയാണ്,'' പാല്‍ഘര്‍ ജില്ലാ സെക്കന്‍ഡറി ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസര്‍ മാധവ് മേറ്റ് പറഞ്ഞു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
August 01, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദുര്‍ഗന്ധം എന്ന് ആരോപിച്ച് അധ്യാപിക എട്ട് വയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ക്ലീനിങ് ലിക്വിഡ് ഒഴിച്ചു