ഫേയ്മസാകാൻ മൂർഖന്റെ തല വായിലാക്കി വീഡിയോ ചിത്രീകരിച്ച യുവാവിന് ദാരുണാന്ത്യം
- Published by:Nandu Krishnan
- news18-malayalam
Last Updated:
റോഡിന്റെ മധ്യഭാഗത്ത് നിന്ന് മൂർഖൻ പാമ്പിന്രെ തല വായിലാക്കുന്ന യുവാവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു
സമൂഹമാധ്യമത്തിൽ പ്രസിദ്ധിയാർജിക്കാൻ വേണ്ടി മൂർഖൻ പാമ്പിൻ്റെ തല വായിലാക്കി വീഡിയോ ചിത്രീകരിച്ച യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ശിവരാജ് എന്ന 20 വയസുകാരനാണ് മരിച്ചത്.
ഒരു റോഡിന്റെ മധ്യഭാഗത്ത് നിന്ന് മൂർഖൻ പാമ്പിന്രെ തല വായിലാക്കുന്ന ശിവരാജിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പാമ്പ് രക്ഷപെടാനായി കിടന്ന് പുളയുന്നതും ഇതൊന്നും തനിക്കൊരു പ്രശ്നമല്ല എന്ന മട്ടിൽ ക്യാമറയ്ക്ക് മുന്നിൽ വന്ന് യുവാവ് കൈകൂപ്പുന്നതും മുടിയൊതുക്കുന്നതും വീഡിയോയിൽ കാണാം. വായിലിരിക്കുന്ന മൂർഖൻ പാമ്പുമായി ക്യാമറയ്ക്ക് മുന്നിൽ വന്ന് യുവാവ് തംബ്സ് അപ്പ് കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുകയും ചെയ്യുന്നു.
ശിവരാജും പിതാവും പാമ്പ് പിടുത്തക്കാരാണ്. പിതാവ് പറഞ്ഞതനുസരിച്ച് വാട്ട്സ് ആപ്പിൽ പങ്കു വെക്കുന്നതിനാണ് ഇത്തരത്തിൽ ഒരു വീഡിയോ യുവാവ് ചിത്രീകരിച്ചത് എന്നാണ് വിവരം. നിർഭാഗ്യവച്ചാൽ മൂർഖൻ പാമ്പ് യുവാവിന്റെ വായ്ക്കുള്ളിൽ കടിക്കുകയും മരണപ്പെടുകയുമായിരുന്നു. വൈറലായ വീഡിയോയ്ക്കെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. ആളുകൾ ജീവിതത്തെ എന്തിനിങ്ങനെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നു എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ചോദിച്ചത്. ഇത് തികച്ചും അസംബന്ധമാണെന്നും റീലിനായി ഒരു ജീവൻ നഷ്ടപ്പെടുത്തിയെന്നുമാണ് മറ്റൊരാളുടെ കമന്റ്.
advertisement
പാമ്പിനെ ഹിപ്നോട്ടൈസ് ചെയ്യുകയാണ് എന്ന തരത്തിൽ പുറത്തുവന്ന മറ്റൊരാളുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 08, 2024 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഫേയ്മസാകാൻ മൂർഖന്റെ തല വായിലാക്കി വീഡിയോ ചിത്രീകരിച്ച യുവാവിന് ദാരുണാന്ത്യം