തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച തീയേറ്ററുകള്‍ തുറക്കും: സ്‌കൂളുകള്‍ സെപ്റ്റംബര്‍ മുതല്‍

Last Updated:

സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ യോഗം അനുമതിനല്‍കി. 50 ശതമാനം സീറ്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളാണ് തുറക്കുക. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍: കടകള്‍ക്ക് സമയ പരിധിയില്ലാതെ പ്രവര്‍ത്തിക്കാം
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ കടകള്‍ക്കും,മാളുകള്‍ക്കും,റസ്റ്റോറന്റുകള്‍ക്കും സമയപരിധിയില്ലാതെ തുന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ കടകള്‍ക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
പുതിയ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് 9 കേസുകള്‍ മത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.0.03 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 430 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത് .
advertisement
രാജ്യത്ത് ഒരു വാക്‌സിന്‍ കൂടി: സൈഡസ് കാഡിലയുടെ വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ത സമിതി ശുപാര്‍ശ
ന്യൂഡല്‍ഹി: സൈഡസ് കാര്‍ഡിലയുടെ കോവിഡ് വാക്‌സിന് അനുമതി നല്‍കാന്‍ വിദഗ്ത സമിതി ശുപാര്‍ശ. മൂന്ന് ഡോസുള്ള സൈക്കോസ്-ഡിക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിനല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴില്‍ വരുന്ന വിദഗ്ത സമിതിയാണ് കേന്ദ്ര സര്‍ക്കാറിന് ശുപാര്‍ നല്‍കിയിരിക്കുന്നത്.വാക്‌സിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സമിതി ആവശ്യപ്പെട്ടു.
അവസാന ഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. അന്തിമ അനുമതി ലഭിച്ചാല്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന 6 -മത്തെ വാക്‌സിനായിരിക്കും സൈക്കോസ്-ഡി.
advertisement
മൊഡേണയുടെ മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ അവയവമാറ്റ രോഗികളില്‍ ഫലപ്രദമെന്ന് പഠനം
മൊഡേണയുടെ കോവിഡ് വാക്‌സിന്‍ പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. അവയവദാന പ്രക്രിയയിലൂടെ കടന്ന് പോകുന്ന രോഗികള്‍ക്ക് മൊഡേണയുടെ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വാക്‌സിന്‍ സംരക്ഷണം ഒരുക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അവയവദാനത്തിലൂടെ അവയവം സ്വീകരിക്കുന്നവര്‍ക്ക് പൊതുവേ രോഗ പ്രതിരോധശേഷി കുറവായിരിക്കും. ഇങ്ങനെയുള്ളവരില്‍ മൂന്നാം ഡോസ് വാക്‌സിന്‍ ഉയര്‍ന്ന പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കനേഡിയന്‍ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്.
advertisement
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠനം റിപ്പോര്‍ട്ട് ചെയ്തത്. വിപുലമായ പഠനമല്ല നടത്തിയിരിക്കുന്നത് എങ്കില്‍ പോലും ദുര്‍ബലരായ ഈ വിഭാഗത്തിന് വേണ്ടി നടത്തിയ ഏറ്റവും കൃത്യതയുള്ള മൂന്നാം ഡോസ് മരുന്ന് പരീക്ഷണമാണ് ഇവരുടേത്.
കൊറോണ വൈറസിന്റെ മാരകം എന്ന് കരുതുന്ന ഡെല്‍റ്റ വേരിയന്റ് ഇപ്പോള്‍ ഉയര്‍ന്ന തോതിലാണ് പകരുന്നത്. എങ്കിലും മൊഡേണയ്ക്കും സമാനമായ മറ്റ് വാക്‌സിനുകള്‍ക്കും മിക്ക ആളുകളിലും മികച്ച സംരക്ഷണം ഒരുക്കാന്‍ സാധിക്കുന്നുണ്ട്. അതേസമയം, അവയവ മാറ്റങ്ങള്‍, അര്‍ബുദം, മുതലായ മാരക തകരാറുകള്‍ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. അവരുടെ രോഗപ്രതിരോധശേഷിയും ആരോഗ്യവും വളരെ ദുര്‍ബ്ബലമായിരിക്കും. അതിനാല്‍ തന്നെ സാധാരണ രോഗ പ്രതിരോധശേഷിയുള്ളവരില്‍ ഫലം കാണുന്ന വാക്‌സിന്‍ ഉപയോഗം അവരില്‍ ഫലം കാണിക്കണം എന്നില്ല. അവരില്‍ ചിലരെ എങ്കിലും സഹായിക്കാന്‍ വാക്‌സിന്റെ അധിക ഡോസിന് കഴിയുമെന്നതിന് വളരെ പരിമിതമായ തെളിവുകള്‍ ശാസ്ത്ര ലോകത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ളവരില്‍ അധിക ഡോസ് നല്‍കുന്ന കാര്യം അമേരിക്ക ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്, ഒപ്പം ഫ്രാന്‍സും ഇസ്രയേലും ഇത് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.
advertisement
ടോറന്റോസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, അവയവമാറ്റം സ്വീകരിച്ച 120 രോഗികളിലാണ് മൂന്നാം ഡോസ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. മൊഡേണയുടെ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് രണ്ട് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് മരുന്ന് നല്‍കിയത്, കൂടെയൊരു ഡമ്മി ഷോട്ടും നല്‍കി.
അധികം താമസിക്കാതെ തന്നെ, മൂന്നാം ഡോസ് മരുന്ന് സ്വീകരിച്ച 55 ശതമാനം രോഗികളിലുടെ രക്തത്തിലും വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തി. രണ്ട് ഡോസ് വാക്‌സിനും ഒരു ഡമ്മി വാക്‌സിന്‍ ഷോട്ടും ലഭിച്ചവരെ അപേക്ഷിച്ച് ഇവരില്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയാണ് ഉണ്ടായത്. ശരീരത്തിന്റെ ഒരു പ്രതിരോധ കവചം മാത്രമാണ് ആന്റിബോഡികള്‍; മൂന്നാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച രോഗികളില്‍ മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ടി കോശങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇതിന്റെ പാര്‍ശ്വഫലങ്ങളും മിതമായതാണ്.
advertisement
പുതിയ ഗവേഷണം പറയുന്നത്, ഒരു അധിക ഡോസ് വാക്‌സിന്‍ അവയവ മാറ്റ ഗുണഭോക്താക്കള്‍ക്ക് ഫലപ്രദമാകും എന്നാണെന്ന് പുതിയ ഗവേഷണത്തില്‍ പങ്കെടുത്തിട്ടില്ല എങ്കിലും ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ അവയവ മാറ്റ സര്‍ജനായ ഡോ. ഡോറി സെഗവ് പറയുന്നു. സാധാരണ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ച രോഗികള്‍ക്ക് വളരെ നല്ല രോഗ പ്രതിരോധ ശേഷിയായിരുന്നു ഉണ്ടായിരുന്നത്, അവരില്‍ അധിക ഡോസ് വാക്‌സിന്‍ ഫലം കാണിക്കുകയും ചെയ്തു. അതേസമയം, വാക്‌സിന്‍ നല്‍കും മുന്‍പ് രോഗിയുടെ ആന്റിബോഡിയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന്, സുക്ഷിതരല്ലാത്ത അവയവമാറ്റ ഗുണഭോക്തരിലെ അധിക ഡോസുകളെക്കുറിച്ച് അമേരിക്കയുടെ ഒരു പഠനത്തിന് നേതൃത്വം നല്‍കുന്ന സെഗവ് ഓര്‍മ്മിപ്പിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച തീയേറ്ററുകള്‍ തുറക്കും: സ്‌കൂളുകള്‍ സെപ്റ്റംബര്‍ മുതല്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement