• HOME
  • »
  • NEWS
  • »
  • india
  • »
  • കുറ്റബോധമുള്ള കള്ളൻ: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു; ക്ഷമായാചനം നടത്തിയുള്ള കത്ത് പിന്നാലെ

കുറ്റബോധമുള്ള കള്ളൻ: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു; ക്ഷമായാചനം നടത്തിയുള്ള കത്ത് പിന്നാലെ

'ക്ഷമിക്കണം സുഹൃത്തേ, ഇത് നിവൃത്തിക്കേടു കൊണ്ടാണ്. ഞാൻ ഇത് ചെയ്തില്ലെങ്കിൽ എന്റെ സുഹൃത്തിന് ജീവൻ നഷ്ടമാകും. വിഷമിക്കേണ്ട, എനിക്ക് പണം ലഭിച്ചാലുടൻ ഞാൻ ഇത് തിരികെ നൽകും'

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: മോഷണം പല വിധത്തിലും കള്ളൻമാർ പല തരത്തിലും ഉണ്ട്. നിവൃത്തിക്കേടു കൊണ്ട് മോഷണം നടത്തുന്നുവർ ഉണ്ട്. എന്നാൽ, മോഷ്ടിച്ചു കഴിയുമ്പോൾ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ എന്ത് ചെയ്യും. മോഷണം നടത്തിയ വീട്ടിൽ ക്ഷമ ചോദിച്ച് ഒരു കുറിപ്പ് വെച്ചിട്ട് തൽക്കാലത്തേക്ക് സ്ഥലം കാലിയാക്കുക. മധ്യപ്രദേശിലാണ് ഇത്തരമൊരു സംഭവം നടന്നത്.

    എന്നാൽ, ഈ സംഭവത്തിൽ മോഷണത്തേക്കാൾ പ്രസക്തി മോഷണം നടന്ന സ്ഥലമാണ്. പൊലീസുകാരന്റെ വീടാണ് കള്ളൻ മോഷണത്തിനായി തിരഞ്ഞെടുത്തത്. മധ്യപ്രദേശിലെ ബിന്ദ് സിറ്റിയിലെ പൊലീസുകാരന്റെ വീട്ടിലാണ് മോഷണം നടന്നത്. തന്റെ സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടിയാണ് ഈ പണം മോഷ്ടിക്കുന്നതെന്നും സാഹചര്യങ്ങൾ നേരെയാകുമ്പോൾ പണം തിരികെ നൽകാമെന്നും കള്ളൻ എഴുതിയ ക്ഷമായാചന കുറിപ്പിൽ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    Breaking | Actor Dilip Kumar passes away| നടൻ ദിലീപ് കുമാർ അന്തരിച്ചു

    ഛത്തിസ്ഗഡിൽ ജോലി ചെയ്യുന്ന ഒരു പൊലീസുകാരന്റെ വീട്ടിലാണ് കള്ളൻ കയറിയത്. പൊലീസുകാരന്റെ കുടുംബം ബിന്ദ് സിറ്റിയിലാണ് താമസിക്കുന്നത്. കോട് വാലി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കമ് ലേഷ് കാറ്റാരേ ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

    'ക്ഷമിക്കണം സുഹൃത്തേ, ഇത് നിവൃത്തിക്കേടു കൊണ്ടാണ്. ഞാൻ ഇത് ചെയ്തില്ലെങ്കിൽ എന്റെ സുഹൃത്തിന് ജീവൻ നഷ്ടമാകും. വിഷമിക്കേണ്ട, എനിക്ക് പണം ലഭിച്ചാലുടൻ ഞാൻ ഇത് തിരികെ നൽകും' - മോഷണം നടത്തിയതിനു ശേഷം കള്ളൻ പൊലീസുകാരന്റെ വീട്ടിൽ വെച്ച കത്ത് ഇങ്ങനെ.

    73ാം വയസ്സിൽ വർഗീസ് ചേട്ടൻ അശ്വതിയുടെ കൈപിടിച്ചു; ആശംസകളുമായി മക്കളും കൊച്ചുമക്കളും

    ജൂൺ 30ന് പൊലീസുകാരന്റെ ഭാര്യയും കുട്ടികളും ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ മുറികളുടെ പൂട്ടുകൾ തകർത്ത നിലയിൽ കാണുകയായിരുന്നു. കൂടാതെ സാധനങ്ങൾ ചിതറിക്കിടക്കുന്നതായും കണ്ടു. കുറച്ച് സ്വർണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങളാണ് കള്ളൻ മോഷ്ടിച്ചത്. അതേസമയം, കുടുംബവുമായി ബന്ധമുള്ള ചിലർക്ക് ഇതിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
    Published by:Joys Joy
    First published: