HOME » NEWS » Life » 73 YEAR OLD MARRIES 68 YEAR OLD IN THE PRESENCE OF CLOSE RELATIVES IN KOCHI

73ാം വയസ്സിൽ വർഗീസ് ചേട്ടൻ അശ്വതിയുടെ കൈപിടിച്ചു; ആശംസകളുമായി മക്കളും കൊച്ചുമക്കളും

മൂന്ന് മക്കളും ചേർന്നാണ് അപ്പന് വേണ്ടി കല്യാണം ആലോചിച്ചത്

News18 Malayalam | news18-malayalam
Updated: July 7, 2021, 9:59 AM IST
73ാം വയസ്സിൽ വർഗീസ് ചേട്ടൻ അശ്വതിയുടെ കൈപിടിച്ചു; ആശംസകളുമായി മക്കളും കൊച്ചുമക്കളും
Image: veekayvees.com
  • Share this:
എഴുപത്തിമൂന്നാം വയസ്സിൽ വർഗീസു ചേട്ടൻ 68 കാരി അശ്വതിയുടെ കൈപിടിച്ചു. മക്കളും കൊച്ചു മക്കളും ചേർന്ന് ഇരുവരേയും അനുഗ്രഹിച്ച് പുതിയ ജീവിതത്തിലേക്ക് ആനയിച്ചു. വീകേവീസ് കേറ്ററേഴ്സ് ഉടമ കണ്ടനാട് വി.കെ. വർഗീസും കൽപന ബ്യൂട്ടി പാർലർ ഉടമ അശ്വതിയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഇനിയുള്ള കാലം വർഗീസു ചേട്ടന് കൂട്ടായി അശ്വതിയും അശ്വതിക്ക് വർഗീസു ചേട്ടനും ഒപ്പം കാണും. മൂന്ന് വർഷം മുമ്പാണ് വികെ വർഗീസിന്റെ ആദ്യ ഭാര്യ റിട്ട. താലൂക്ക് ഓഫീസർ സുശീല മരിച്ചത്. മൂന്ന് മക്കളും കുടുംബവും കേരളത്തിന് പുറത്താണ്. രണ്ടര വർഷം മുമ്പ് അശ്വതിയുടെ ഭർത്താവും മരിച്ചു. ലണ്ടനിൽ ഡോക്ടറായിരുന്നു. ഒരു മകളും കൊച്ചുമകളുമാണുള്ളത്.


നേരത്തേ പരിചയക്കാരായ അശ്വതിയുടേയും വർഗീസിന്റെ പൊതുസുഹൃത്താണ് ആദ്യം വിവാഹക്കാര്യം പറയുന്നത്. അശ്വതിയുടെ ഭർത്താവിനെ വർഗീസിനു പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തും പോയിരുന്നു. വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ സൂചിപ്പിച്ചപ്പോൾ ആദ്യം വർഗീസ് നിരുത്സാഹപ്പെടുത്തി.

പിന്നീട് വർഗീസിന്റെ മൂത്ത മകന് മുന്നിൽ സുഹൃത്ത് ഇക്കാര്യം അവതരിപ്പിച്ചു. മൂത്തയാൾ അനുജന്മാരോട് പറഞ്ഞു. അങ്ങനെ മൂന്ന് മക്കളും ചേർന്നാണ് അപ്പന് വേണ്ടി കല്യാണം ആലോചിച്ചു. അശ്വതിയുടെ കുടുംബത്തിനും കല്യാണത്തിന് സമ്മതം. കോവിഡ് കാലമായതിനാൽ ഇരുപത് പേർ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

കോവിഡ് കാലത്ത് വർഗീസ് അനുഭവിച്ച ഒറ്റപ്പെടലാണ് മക്കളെ രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് നയിച്ചത്. കോവിഡ് ലോക്കഡൗൺ കാലത്തു വല്ലാതെ ഒറ്റപ്പെട്ടുപോയെന്നു വർഗീസും പറയുന്നു.

You may also like:Copa America|കോപ്പ അമേരിക്ക: കോപ്പയിൽ അർജൻ്റീന - ബ്രസീൽ സ്വപ്ന ഫൈനൽ; കൊളംബിയയെ മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ

1985 ലാണ് വർഗീസ് വീകേവീസ് കേറ്ററേഴ്സ് ആരംഭിക്കുന്നത്. കൊച്ചിയിൽ വീക്ഷണം റോഡിലെ ‘കൽപന’ ബ്യൂട്ടി പാർലർ ഉടമയാണ് അശ്വതി. വിവാഹ ശേഷം വ‌ധൂവരന്മാർ പനമ്പുകാട് കായൽത്തീരത്തുള്ള വീട്ടിലേക്കു താമസം മാറി.

വയറുവേദനയുമായി ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ മുടി

അഞ്ച് വയസുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ ഒന്നര കിലോ മുടി പുറത്തെടുത്തു. ഹരിയാനയിലെ പഞ്ച്കുളയിൽ നിന്നാണ് വിചിത്രമായ ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. കടുത്ത വയറുവേദനയെക്കുറിച്ച് ഗുർലീൻ എന്ന അഞ്ചു വയസ്സുകാരി കുറച്ചു നാളുകളായി അമ്മയോട് പരാതിപ്പെട്ടിരുന്നു. ഒടുവിൽ, ഞായറാഴ്ച അമ്മ മകളെ സെക്ടർ 6ലെ പഞ്ച്കുല ആശുപത്രിയിൽ കൊണ്ടുപോയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ കുട്ടിയുടെ വയറ്റിൽ മുടി കണ്ടെത്തിയത്.

പഞ്ചകുല ആശുപത്രിയിലെ സീനിയർ സർജൻ ഡോ. വിവേക് ​​ഭാഡാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുർ‌ലീൻ ഇപ്പോൾ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഗുർലീനും അമ്മയും ചണ്ഡിഗഡിലെ മൗലി ജാഗ്രാനിലാണ് താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ടതിനാൽ മകളെ പരിപാലിക്കാൻ അമ്മ മാത്രമേയുള്ളൂ. മകൾക്ക് രണ്ടര വയസ്സുള്ളപ്പോൾ മുതൽ മുടി കഴിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് അമ്മ ഗുർപ്രീത് പറഞ്ഞു.
Published by: Naseeba TC
First published: July 7, 2021, 9:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories