രാജ്യത്തെ ഏറ്റവും വരുമാനം കുറഞ്ഞ എംഎൽഎ ബിജെപിയിൽ നിന്ന്; ആസ്തി 1,700 രൂപ

Last Updated:

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണെന്ന് പുതിയ കണക്കുകൾ.

ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ എംഎൽഎ ബിജെപിയിൽ നിന്ന്. പശ്ചിമ ബംഗാളിൽ നിന്നുള്ള നിർമൽ കുമാർ ധാര എന്ന ബിജെപി എംഎൽഎയുടെ ആസ്തി 1700 രൂപ മാത്രമാണ്. ഈ ലിസ്റ്റിൽ, ഒഡീഷയിലെ മകരന്ദ മുദുലി എന്ന ഐഎൻഡി എംഎൽഎയാണ് നിർമൽ കുമാറിനു തൊട്ടുപിന്നിൽ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ ഉള്ളത്. 28 സംസ്ഥാന അസംബ്ലികളിൽ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 4,001 സിറ്റിങ് എംഎൽഎമാരുടെ ആസ്തി വിശകലനം ചെയ്താണ് കണക്കെടുപ്പ് നടന്നത്. അതേസമയം, ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ്. 1,413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ 10 എംഎൽഎമാർ
1. നിർമൽ കുമാർ ധാര (ബിജെപി) – ഇൻഡസ് (എസ്‌സി), പശ്ചിമ ബംഗാൾ, ആകെ ആസ്തി: 1,700 രൂപ
2. മകരന്ദ മുദുലി (ഐഎൻഡി) – രായഗഡ, ഒഡീഷ, ആകെ ആസ്തി: 15,000 രൂപ
3. നരീന്ദർ പാൽ സിംഗ് സാവ്ന (എഎപി) – ഫാസിൽക, പഞ്ചാബ്, ആകെ ആസ്തി: 18,370 രൂപ
4. നരീന്ദർ കൗർ ഭരജ് (എഎപി) – സംഗ്രൂർ, പഞ്ചാബ് , ആകെ ആസ്തി: 24,409 രൂപ
advertisement
5. മംഗൾ കാളിന്ദി (ജെഎംഎം) – ജുഗ്സലായ് (എസ്‌സി), ജാർഖണ്ഡ്, ആകെ ആസ്തി: 30,000 രൂപ
6. പുണ്ഡരീകാക്ഷ സാഹ (എ.ഐ.ടി.സി) – നബാദ്വിപ്പ്, പശ്ചിമ ബംഗാൾ , ആകെ ആസ്തി: 30,423 രൂപ
7. രാം കുമാർ യാദവ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ചന്ദ്രപൂർ, ഛത്തീസ്ഗഡ്, ആകെ ആസ്തി: 30,464 രൂപ
8. അനിൽ കുമാർ അനിൽ പ്രധാൻ (എസ്പി) – ചിത്രകൂട്, ഉത്തർപ്രദേശ്, ആകെ ആസ്തി: 30,496 രൂപ
advertisement
9. രാം ദങ്കോർ (ബിജെപി) – പന്ദന (എസ്ടി), മധ്യപ്രദേശ് , ആകെ ആസ്തി: 50,749 രൂപ
10. വിനോദ് ഭിവ നിക്കോൾ (സിപിഐ (എം)) – ദഹനു (എസ്ടി), മഹാരാഷ്ട്ര, ആകെ ആസ്തി: 51,082 രൂപ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എംഎൽഎമാർ
1. ഡി.കെ ശിവകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കനകപുര, കർണാടക, ആകെ ആസ്തി: 1413 കോടി രൂപ
advertisement
2. കെ.എച്ച് പുട്ടസ്വാമി ഗൗഡ (ഐഎൻഡി) – ഗൗരിബിദാനൂർ, കർണാടക, ആകെ ആസ്തി: 1267 കോടി രൂപ
3. പ്രിയകൃഷ്ണ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ഗോവിന്ദരാജനഗർ, കർണാടക, ആകെ ആസ്തി: 1156 കോടി രൂപ
4. എൻ. ചന്ദ്രബാബു നായിഡു (ടിഡിപി) – കുപ്പം, ആന്ധ്രാപ്രദേശ് , ആകെ ആസ്തി: 668 കോടി രൂപ
5. ജയന്തിഭായ് സോമാഭായ് പട്ടേൽ (ബിജെപി) – മൻസ, ഗുജറാത്ത് , ആകെ ആസ്തി: 661 കോടി രൂപ
advertisement
6. സുരേഷ ബി എസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ഹെബ്ബാൾ, കർണാടക 2023 – ആകെ ആസ്തി: 648 കോടി രൂപ
7. വൈ.എസ് ജഗൻ മോഹൻ റെഡ്ഡി (വൈഎസ്ആർസിപി) – പുലിവെൻഡ്‌ല, ആന്ധ്രാപ്രദേശ് 2019 – ആകെ ആസ്തി: 510 കോടി രൂപ
8. പരാഗ് ഷാ (ബിജെപി) – ഘട്‌കോപ്പർ ഈസ്റ്റ്, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 500 കോടി രൂപ
9. ടി.എസ് ബാബ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – അംബികാപൂർ, ഛത്തീസ്ഗഡ് 2018 – ആകെ ആസ്തി: 500 കോടി രൂപ
advertisement
10. മംഗൾപ്രഭാത് ലോധ (ബിജെപി) – മലബാർ ഹിൽ, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 441 കോടി രൂപ.
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്തെ ഏറ്റവും വരുമാനം കുറഞ്ഞ എംഎൽഎ ബിജെപിയിൽ നിന്ന്; ആസ്തി 1,700 രൂപ
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement