ഗതികെട്ടവരോട് ഇങ്ങനെയും നെറികേടോ? ഓക്സിജൻ സിലിണ്ടറെന്ന പേരിൽ അഗ്നിശമന ഉപകരണങ്ങൾ പെയിന്റ് ചെയ്തു വിറ്റു; മൂന്നുപേർ അറസ്റ്റിൽ

Last Updated:

ഓക്സിജൻ സിലിണ്ടറുകളുടെ കുറവ് ആളുകളെ വഞ്ചിക്കാനുള്ള അവസരമാക്കി കണക്കാക്കുകയായിരുന്നു പ്രതികൾ.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മിക്കയിടത്തും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ഓക്സിജൻ ലഭിക്കാതെ ആശുപത്രികളിൽ നിരവധി പേർ മരിച്ചു.
ഇതിനിടയിലാണ് ഉത്തരേന്ത്യയിൽ നിന്ന് അങ്ങേയറ്റം തകർത്തു കളയുന്ന ഒരു വാർത്ത എത്തുന്നത്. ഓക്സിജൻ സിലിണ്ടറാണെന്ന വ്യാജേന അഗ്മിശമന ഉപകരണങ്ങൾ പെയിന്റ് അടിച്ച് ചിലർ വിൽപന നടത്തി. ഏതായാലും സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അഗ്നിശമന ഉപകരണങ്ങൾ ഓക്സിജൻ സിലിണ്ടറുകളാക്കി രൂപമാറ്റം വരുത്തിയവർ കോവിഡ് ബാധിതരായവരുടെ ബന്ധുക്കൾക്ക് അത് വിൽക്കുകയും ചെയ്തു. രവി വർമ (40), മൊഹമ്മദ് അബ്ദുൾ (38), ശംഭു ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂന്നുപേരും ഡൽഹിയിലെ ആലിപുർ സ്വദേശികളാണ്.
advertisement
റെയ്ഡിനിടെ 530ലധികം അഗ്നിശമനയന്ത്ര വാതക സിലിണ്ടറുകളും 25ലധികം ഓക്സിജൻ ഗ്യാസ് സിലിണ്ടർ നോസലുകളും പൊലീസ് പിടിച്ചെടുത്തു. സിലിണ്ടറുകളുടെ പെയിന്റ് നീക്കം ചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈൻഡറുകൾ, സ്പ്രേ-പെയിന്റ് ക്യാനുകൾ, 49,500 രൂപ എന്നിവയും കണ്ടെടുത്തു. രാധ വല്ലാബ് സേവാ സംഘ് എന്ന എൻ‌ജി‌ഒയുടെ പരാതിയെ തുടർന്നാണ് വ്യാജ ഓക്സിജൻ സിലിണ്ടർ റാക്കറ്റ് തകർത്തതെന്ന് പൊലീസ് പറഞ്ഞു.
advertisement
കോവിഡ് -19 രോഗികൾക്ക് സൗജന്യ ഓക്സിജൻ സിലിണ്ടറുകൾ നൽകുന്ന എൻ‌ ജി ‌ഒ നടത്തുന്ന മുകേഷ് ഖന്ന പരാതിയുമായി ഫാർഷ് ബസാർ പൊലീസിനെ സമീപിക്കുകയായിരുന്നു. അലിപൂരിലെ അപ്നി കോളനിയിൽ സ്ഥിതിചെയ്യുന്ന വർഷ എഞ്ചിനീയറിംഗ് എന്ന് പേരിട്ടിരിക്കുന്ന ഓക്സിജൻ സിലിണ്ടർ വിതരണക്കാരൻ 4.5 ലിറ്റർ ഓക്സിജൻ സിലിണ്ടറുകൾ 5,500 രൂപയ്ക്ക് വിറ്റതായി അദ്ദേഹം പറഞ്ഞു.
എന്നാൽ, കൂടുതൽ സിലിണ്ടറുകൾ ആവശ്യപ്പെട്ടപ്പോൾ വിതരണക്കാരൻ വില വർദ്ധിപ്പിക്കുകയും 4.5 ലിറ്റർ സിലിണ്ടറിന് 13,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. സർക്കാരിന് അധികനികുതി നൽകണമെന്ന് പറഞ്ഞ് ഓക്സിജൻ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതായി വിതരണക്കാരൻ ന്യായീകരിക്കുകയും ചെയ്തു.
advertisement
തുടർന്ന് ഖന്ന നടത്തിയ അന്വേഷണത്തിൽ, ഓക്സിജൻ സിലിണ്ടറുകൾക്ക് സർക്കാർ അധിക നികുതി ചുമത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിതരണക്കാരന് എതിരെ പരാതി നൽകി.
തുടർന്ന് ഡൽഹി പൊലീസ് അന്വേഷണത്തിനായി ഒരു സംഘം രൂപീകരിക്കുകയും ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ പ്രതികൾ ഗ്യാസ് സിലിണ്ടറുകൾ ഓക്സിജൻ സിലിണ്ടറുകളാക്കി പെയിന്റ് ചെയ്യുന്നതാണ് കണ്ടത്.
advertisement
'അന്വേഷണത്തിൽ, വിതരണക്കാരനായ രവി ശർമ CO2 നിറയ്ക്കാൻ ഉപയോഗിച്ച അഗ്നിശമന സിലിണ്ടറുകളുടെ ചുവന്ന പെയിന്റ് നീക്കം ചെയ്യുകയായിരുന്നുവെന്നും അബ്ദുലിന്റെയും ഷായുടെയും സഹായത്തോടെ കറുപ്പ് പെയിന്റ് ചെയ്ത് ഓക്സിജൻ സിലിണ്ടറുകളാക്കി മാറ്റുകയാണെന്നും കണ്ടെത്തി' - പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഷഹദാര) ആർ സത്യസുന്ദരം പറഞ്ഞു.
ശൂന്യമോ കാലഹരണപ്പെട്ടതോ ആയ അഗ്നിശമന ഉപകരണങ്ങൾ ശേഖരിച്ച് അഗ്നിശമനത്തിനായി സി‌ഒ 2 സ്ക്രാപ്പ് അല്ലെങ്കിൽ റീഫിൽ ആയി വിൽക്കുകയായിരുന്നു പ്രതി.
advertisement
അതേസമയം, ഡൽഹിയിൽ ഓക്സിജൻ വിതരണ പ്രതിസന്ധി ഉണ്ടെന്ന് മനസിലാക്കിയ പ്രതി ഓക്സിജൻ സിലിണ്ടറുകൾ തിരയുന്ന ആളുകളെ വഞ്ചിച്ചു കൊണ്ട് ലാഭമുണ്ടാക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഒറിജിനൽ സിലിണ്ടറിന്റെ ചുവപ്പ് നിറം നീക്കം ചെയ്ത്, ഓക്സിജൻ സിലിണ്ടറായി മാറ്റുന്നതിന് നോസൽ കറുത്ത പെയിന്റ് അടിക്കുകയായിരുന്നു.
അതേസമയം, ഡൽഹിയിലെ ഓക്സിജൻ വിതരണ പ്രതിസന്ധി രൂക്ഷമായതിനാൽ നഗരങ്ങളിൽ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. അതേസമയം, ഓക്സിജൻ സിലിണ്ടറുകളുടെ കുറവ് ആളുകളെ വഞ്ചിക്കാനുള്ള അവസരമാക്കി കണക്കാക്കുകയായിരുന്നു പ്രതികൾ.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗതികെട്ടവരോട് ഇങ്ങനെയും നെറികേടോ? ഓക്സിജൻ സിലിണ്ടറെന്ന പേരിൽ അഗ്നിശമന ഉപകരണങ്ങൾ പെയിന്റ് ചെയ്തു വിറ്റു; മൂന്നുപേർ അറസ്റ്റിൽ
Next Article
advertisement
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
  • ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഏഴ് വര്‍ഷത്തിന് ശേഷം എബിവിപി തകര്‍പ്പന്‍ വിജയം നേടി.

  • എബിവിപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനങ്ങള്‍ നേടി.

  • എബിവിപിയുടെ വിജയത്തിന് എതിരാളികളായ എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ എന്നിവിടങ്ങളിലെ തര്‍ക്കങ്ങളും കാരണമായി.

View All
advertisement