ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയുടെ ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ; ബൈപ്പാസ് വേണമെന്ന് ഡോക്ടർമാർ
- Published by:Anuraj GR
- news18-malayalam
Last Updated:
ആഞ്ജിയോഗ്രാം പരിശോധനയിൽ മന്ത്രിയുടെ ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു
ചെന്നൈ: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്തിൽ ബാലാജിക്ക് അടിയന്തര അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആഞ്ജിയോഗ്രാം പരിശോധനയിൽ മന്ത്രിയുടെ ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.
അതേസമയം സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തിൽ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു. 2024ൽ ബിജെപി പാഠം പഠിക്കുമെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
2013ല്‍ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങി എന്ന കേസിലാണ് അറസ്റ്റ്. ജെ. ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-2015 കാലത്താണ് സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തുടക്കം. അന്ന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
advertisement
ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. ഡ്രൈവര്‍, മെക്കാനിക്ക് പോസ്റ്റുകളിലെ നിയമനത്തിൽ ക്രമക്കേട് നടത്തിയതായാണ് ആരോപണം. എന്നാല്‍ വന്‍തുക കൈക്കൂലി നല്‍കിയിട്ടും പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചില്ല. പലരും വഞ്ചിക്കപ്പെടുകയായിരുന്നു.
അതേസമയം ജയലളിതയുടെ മരണത്തിന് ശേഷം സെന്തില്‍ ടിടിവി ദിനകരന്‍ പക്ഷത്തേക്ക് ചേക്കേറി. എന്നാല്‍ അധികനാള്‍ അവിടെ പിടിച്ച് നില്‍ക്കാന്‍ സെന്തിലിനായില്ല. 2018ല്‍ ഇദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്നു. അതേസമയത്താണ് ജോലിയും പണവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തുടക്കത്തിൽ അന്വേഷണത്തിന്റെ മെല്ലെപ്പോക്ക് ഉദ്യോഗാര്‍ത്ഥികളെ നിരാശരാക്കിയിരുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.
advertisement
Also Read- ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയ്ക്ക് നെഞ്ചു വേദന; ആശുപത്രിയിലേക്ക് മാറ്റി
എന്നാൽ സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിലൂടെ പ്രതിപക്ഷം എടുത്തുകാണിക്കുന്നത്. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. . ജനാധിപത്യത്തിനും ഫെഡറിലസത്തിനും എതിരായ ആക്രമണം ഒന്നിച്ച് പ്രതിരോധിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു.
advertisement
News Summary- Tamil Nadu minister Senthil Balaji, who was admitted to the hospital due to chest pain after being arrested by the Enforcement Directorate, needs an urgent heart surgery, doctors said.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
June 14, 2023 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയുടെ ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ; ബൈപ്പാസ് വേണമെന്ന് ഡോക്ടർമാർ