ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
സൈനികർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു.ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.സൈനികർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നീ സൈനികരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ദേശീയപാത 44 ലെ ബാറ്ററി ചാഷ്മയ്ക്ക് സമീപം രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ആർമി ട്രക്ക്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം കുത്തനെയുള്ള ചരിവിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. അവരുടെ മൃതദേഹങ്ങൾ മലയിടുക്കിൽ നിന്ന് വീണ്ടെടുക്കൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu and Kashmir
First Published :
May 04, 2025 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു


