Train Accident: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ

Last Updated:

ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. 900ലധികം പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. 900ലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടർന്ന് ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ

  • 2017 ജനുവരി 21 – ജഗദൽപൂർ-ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ് വിജയനഗരത്തിലെ കുനേരുവിനടുത്ത് പാളം തെറ്റി 41 മരണം
  • 2016 നവംബർ 20 ഇൻഡോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസ് കാൺപൂരിൽനിന്ന് ഏകദേശം 60 കിലോമീറ്റർ പുഖ്രായനിൽ 14 കോച്ചുകൾ പാളം തെറ്റി 152 മരണം
  • 2015 മാർച്ച് 20 – ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഡെറാഡൂൺ-വാരണാസി ജന്ത എക്സ്പ്രസ് പാളം തെറ്റി 58 മരണം
  • 2014 ജൂലൈ 23 മേഡക് ജില്ലയിൽ നന്ദേഡ്-സെക്കന്ദരാബാദ് പാസഞ്ചർ തീവണ്ടി മസായ്പേട്ട് ഗ്രാമത്തിൽ ആളില്ലാ ലെവൽ ക്രോസിൽ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 20 മരണം
  • 2014 മേയ് 26 ഗോരഖ്ധാം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഖലീലാബാദ് സ്റ്റേഷന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 25 മരണം
  • 2011 ജൂലൈ 10 – ഉത്തർപ്രദേശിലെ ഫത്തേപൂരിനടുത്ത് കൽക്ക മെയിൽ പാളം തെറ്റി 70 മരണം
  • 2010 ജൂലൈ 9 – ഉത്തര ബംഗ എക്‌സ്‌പ്രസും വനാഞ്ചൽ എക്‌സ്പ്രസും സൈന്തിയ റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിടിച്ച് 66 മരണം
  • 2008 ഓഗസ്റ്റ് 1 – ആന്ധ്രപ്രദേശിലെ കേസമുദ്രം സ്റ്റേഷൻ കടക്കുന്നതിനിടെ ഗൗതമി എക്‌സ്പ്രസിന് തീപിടിച്ച് 40 മരണം
  • 2005 ഒക്ടോബർ 29 – ഡെൽറ്റ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി 114 മരണം
  • 2001 ജൂൺ 22 – മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിൻ കടലുണ്ടി പുഴയിലേക്ക് വീണ് 52 മരണം
  • 1999 ഓഗസ്റ്റ് 2 – ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്‌സ്പ്രസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 285 മരണം
  • 1998 നവംബർ 26 – ജമ്മുതാവി-സീൽദ എക്‌സ്പ്രസ് ഖന്നയിലെ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 212 മരണം
  • 1998 ജനുവരി 6- ബറേലി-വാരാണസി പാസഞ്ചർ ട്രെയിൻ, കാശി വിശ്വനാഥ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 70 മരണം
  • 1997 ഏപ്രിൽ 18 – ഗോരഖ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 60 മരണം
  • 1996 ഏപ്രിൽ 18 – ഗോരഖ്പൂരിനടുത്ത് പാസഞ്ചർ തീവണ്ടി നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
  • 1995 ഓഗസ്റ്റ് 20 – ഫിറോസാബാദിന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് 400 മരണം
  • 1995 മേയ് 14 – മദ്രാസ്-കന്യാകുമാരി എക്സ്പ്രസ് സേലത്തിന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 52 മരണം
  • 1993 സെപ്റ്റംബർ 21- രാജസ്ഥാനിലെ ഛബ്രക്കു സമീപം കോട്ട-ബിന പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് 71 മരണം
  • 1993 ജൂലൈ 16 – ബിഹാറിലെ ദർഭംഗ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ 60 മരണം
  • 1990 ജൂൺ 25 – ബിഹാറിലെ മംഗരയിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
  • 1989 നവംബർ 1 – ഉത്തർപ്രദേശിലെ സകൽദിഹയിൽ ഉദ്യാൻ അഭ തൂഫാൻ എക്സ്പ്രസ് പാളം തെറ്റി 48 മരണം
  • 1989 മേയ് 14 – കർണാടക എക്‌സ്പ്രസ് പാളം തെറ്റി 69 മരണം
  • 1988 ജൂലൈ 8 – ഐലൻഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിൽ വീണ് 105 മരണം
  • 1988 ഏപ്രിൽ 18- ലളിത്പൂരിനടുത്ത് ട്രെയിൻ പാളം തെറ്റി 75 മരണം
  • 1987 ജൂലൈ 8- ആന്ധ്രപ്രദേശിലെ മച്ചേരിയലിൽ എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 53 മരണം
  • 1986 മാർച്ച് 10 – ബിഹാറിൽ െട്രയിനുകൾ കൂട്ടിയിടിച്ച് 50ലധികം മരണം
  • 1984 സെപ്റ്റംബർ 15 – മധ്യപ്രദേശിലെ ചാരേഗാവിനു സമീപം പാസഞ്ചർ ട്രെയിൻ നദിയിൽ മുങ്ങി 150 മരണം
  • 1982 ജനുവരി 27 – ആഗ്രക്കു സമീപം തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 50 മരണം
  • 1981 ജൂലൈ 31- ബഹവൽപൂരിനടുത്ത് ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി 43 മരണം
  • 1981 ജൂലൈ 16 -മധ്യപ്രദേശിൽ ചരക്ക് ട്രെയിൻ നർമദ എക്‌സ്പ്രസിന്റെ പിറകിൽ ഇടിച്ച് 50 മരണം
  • 1981 ജൂൺ 6 – ബിഹാർ ട്രെയിൻ പാളം തെറ്റി ബാഗ്മതി നദിയിൽ വീണ് 500-800 മരണം
  • 1974 ഫെബ്രുവരി 21- മൊറാദാബാദിൽ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയിൽ ഇടിച്ച് 41 മരണം
  • 1969 ജൂലൈ 14 – ജയ്പൂരിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനിൽ ഇടിച്ച് 85 മരണം
  • 19 മാർച്ച് 1968 – ഡെക്കാൻ എക്‌സ്‌പ്രസും ബീരൂർ-ഹുബ്ലി പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 53 മരണം
  • 1966 ജൂൺ 13 – മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 57 മരണം
  • 1964 ഡിസംബർ 23 – രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ഒലിച്ചുപോയി 126 മരണം
  • 1963 ജൂലൈ 22 – ഉദ്യാൻ അബ തൂഫാൻ എക്സ്പ്രസ് തുണ്ടല ജങ്ഷനു സമീപം എത്മദ്പൂരിൽ പാളം തെറ്റി 100 മരണം
  • 1961 ഒക്ടോബർ 20 – റാഞ്ചി എക്സ്പ്രസ് പാളം തെറ്റി, 47 മരണം
  • 1961 ജനുവരി 4 – ഉമേഷ്നഗറിന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 35 മരണം
  • 1956 നവംബർ 23 മദ്രാസ്-തൂത്തുക്കുടി എക്‌സ്‌പ്രസ് നദിയിലേക്ക് മറിഞ്ഞു, 104 മരണം
  • 1954 സെപ്റ്റംബർ 28 – ഹൈദരാബാദ് യസന്തി നദിയിൽ ട്രെയിൻ വീണ് 139 മരണം
  • 1954 സെപ്റ്റംബർ 27ന് ജങ്കാവിനും രഘുനാഥ്പള്ളി സ്റ്റേഷനും ഇടയിൽ 319 ഡൗൺ എക്സ്പ്രസ് പാളം തെറ്റി, 136 മരണം
  • 1954 മാർച്ച് 31- ഗൊരഖ്പൂരിനടുത്ത് പാസഞ്ചർ ട്രെയിനിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നത് പൊട്ടിത്തെറിച്ചു, 31 മരണം
  • 1950 മേയ് 7 – ബിഹാറിൽ ട്രെയിൻ പാലത്തിൽനിന്ന് മറിഞ്ഞ് 81 മരണം
  • 1950 ഏപ്രിൽ 12 – കുമയോൺ എക്സ്പ്രസ് പാളം തെറ്റി നദിയിൽ വീണ് 50 മരണം
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Train Accident: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement