തിരുപ്പതിയിലെ അഹിന്ദുക്കളായ ജീവനക്കാരെ പിരിച്ചുവിടും; 5258 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന് അംഗീകാരം
- Published by:meera_57
- news18-malayalam
Last Updated:
ടിടിഡിയുടെ കീഴിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ബോര്‍ഡിന്റെ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്
ആന്ധ്രാപ്രദേശ്: ഹിന്ദുക്കളല്ലാത്ത എല്ലാ ജീവനക്കാരെയും പിരിച്ചുവിടുന്നതിനുള്ള പ്രമേയം തിരുമല തിരുപ്പതി ദേവസ്ഥാനം പാസാക്കി. ക്ഷേത്രത്തിന്റെ പവിത്രമായ കര്‍ത്തവ്യങ്ങളില്‍ ഹിന്ദുവിശ്വാസം പിന്തുടരുന്ന വ്യക്തികള്‍ മാത്രമെ ഉള്‍പ്പെടാവൂ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബോര്‍ഡ് യോഗത്തിന് ശേഷം ടിടിഡി ചെയര്‍മാന്‍ ബി.ആര്‍. നായിഡു തീരുമാനം പ്രഖ്യാപിച്ചത്.
"ഹിന്ദുവിശ്വാസികളാണ് ക്ഷേത്രഭരണം നടത്തേണ്ടതെന്ന ഭക്തരുടെ ആത്മീയവും മതപരവുമായ വികാരങ്ങളെ ഈ പ്രമേയം പിന്തുണയ്ക്കുന്നു," നായിഡു പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നവും ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നതുമായ മതസ്ഥാപനങ്ങളിലൊന്നിന്റെ ഭരണത്തില്‍ മതപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലേക്കുള്ള മാറ്റത്തെയാണ് ഈ തീരുമാനം അടയാളപ്പെടുത്തുന്നതെന്ന് കരുതുന്നു.
ടിടിഡിയുടെ കീഴിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ബോര്‍ഡിന്റെ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്.
ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള തീരുമാനത്തിനൊപ്പം ടിടിഡി സ്വത്തുക്കള്‍ സംരക്ഷിക്കുക ലക്ഷ്യമിട്ട് ഒരു പ്രത്യേക സമിതിയുടെ രൂപീകരണത്തിനും ബോര്‍ഡ് അംഗീകാരം നല്‍കി. ടിടിഡിയുടെ അധികാരപരിധിയിലുള്ള വലിയ തോതിലുള്ള ആസ്തികളുടെ സംരക്ഷണവും നിയന്ത്രണവും സംബന്ധിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് ഈ നീക്കം.
advertisement
"നിയമപരിപാലനം ഉറപ്പാക്കുന്നതിലും ദേവസ്വത്തിന് കീഴിലെ നിലവിലെ സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും കൈയേറ്റങ്ങള്‍ തടയുന്നതിലും പുതുതായി സ്ഥാപിതമായ സമിതി ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങളുടെ സ്വത്തുക്കളുടെ പവിത്രത സംരക്ഷിക്കുന്നതിനും ഭാവി തലമുറകള്‍ക്കായി ഈ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും ഭാവി തലമുറകള്‍ക്കായി ഈ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ഞങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും," നായിഡു വ്യക്തമാക്കി.
2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ടിടിഡി ബജറ്റിന് ബോര്‍ഡ് അംഗീകാരം നല്‍കി. 5258.68 കോടി രൂപയുടെ ബജറ്റിനാണ് അംഗീകാരം നല്‍കിയത്. വിവിധ വികസന പദ്ധതികള്‍, ക്ഷേത്ര പ്രവർത്തനങ്ങളുടെ നിയന്ത്രണം, വിവിധ ക്ഷേമപദ്ധതികള്‍ എന്നിവയ്ക്കായി ബജറ്റ് തുക നീക്കി വയ്ക്കും.
advertisement
772 കോടി ചെലവ് ലക്ഷ്യമിടുന്ന അതിഥി മുറികളുടെ നവീകരണമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തിരുമല സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനുമായാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
വിദേശരാജ്യങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ട്രസ്റ്റിന് രൂപം നൽകാൻ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.ആഗോളതലത്തില്‍ ഹിന്ദു സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശത്ത് താമസിക്കുന്ന ഭക്തര്‍ക്ക് മതപരമായ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഈ പുതിയ ക്ഷേത്രങ്ങള്‍ സാംസ്‌കാരിവും ആത്മീയവുമായ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ലോകമെമ്പാടുമുള്ള ഹിന്ദു പാരമ്പര്യങ്ങളുമായി ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കും.
advertisement
പ്രധാന തീരുമാനങ്ങള്‍
- ടിടിഡിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുമായി ബന്ധപ്പെട്ട നിയമപരമായ തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
- ഗ്രാമപ്രദേശങ്ങളിലെ പൂര്‍ത്തിയാകാത്ത ക്ഷേത്ര പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും.
- മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും ഓഫ്‌ലൈന്‍ ദര്‍ശന ടിക്കറ്റുകള്‍ നല്‍കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
- തിരുമലയിലെ അനധികൃത ഹാക്കര്‍മാരെ നീക്കം ചെയ്യുന്നതിനായി വിജിലന്‍സും റവന്യൂ ഓഫീസിറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി രൂപീകരിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2025 10:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പതിയിലെ അഹിന്ദുക്കളായ ജീവനക്കാരെ പിരിച്ചുവിടും; 5258 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന് അംഗീകാരം