കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ​തൃണമൂൽ കോൺ​ഗ്രസ് MP ജവഹർ സിർകാർ രാജിവച്ചു

Last Updated:

ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ‌ പഴയ മമത ശൈലിയിൽ നിങ്ങൾ ഇടപെടുമെന്ന് ഞാൻ കരുതി, പക്ഷേ ഞാൻ അത് കണ്ടില്ല. അഴിമതി ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുമെന്ന മോഹവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു.

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി ജവഹർ സിർകാർ രാജ്യസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. ആർജികാർ മെഡിക്കൽ കോളേജിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും ബം​ഗാളിലെ വർധിച്ച അഴിമതിയും ചൂണ്ടികാട്ടിയാണ് രാജി വച്ചത്.
ജവർഹർ സിർകാർ ഞായറാഴ്ചയാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് രാജികത്ത് സമർപ്പിച്ചത്. വനിതാ ഡോക്റുടെ മരണത്തിന് പിന്നാലെയുള്ള മമതയുടെ പ്രതികരണം ശരിയായില്ല. സ്വാഭാവികമായുണ്ടായ ജനകീയ സമരങ്ങളെ പഴയ മമതയു‍ടെ ശൈലിയിലല്ല കൈകാര്യം ചെയ്തതെന്നും ജവാഹർ ആരോപണം ഉന്നയിക്കുന്നു.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ‌ പഴയ മമത ശൈലിയിൽ നിങ്ങൾ ഇടപെടുമെന്ന് ഞാൻ കരുതി, പക്ഷേ ഞാൻ അത് കണ്ടില്ല. സംസ്ഥാനത്തെ വീണ്ടെടുക്കണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. അഴിമതി ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുമെന്ന മോഹവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ആർജികാർ മെഡിക്കൽ കോളേജിലെ ദുരനുഭവങ്ങൾക്ക് ശേഷം ഒരുമാസത്തോളമാണ് കാത്തിരുന്നത്. പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ മമത ബാനർജി എത്തുമെന്ന് പ്രതിക്ഷിച്ചു. അതും
advertisement
നടന്നില്ലെന്ന് കത്തിൽ പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ​തൃണമൂൽ കോൺ​ഗ്രസ് MP ജവഹർ സിർകാർ രാജിവച്ചു
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement