നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breaking | ട്രാക്ടർ റാലി: അക്രമം നടത്തിയവർക്കെതിരെ യു.എ.പി.എ. ചുമത്തി

  Breaking | ട്രാക്ടർ റാലി: അക്രമം നടത്തിയവർക്കെതിരെ യു.എ.പി.എ. ചുമത്തി

  ട്രാക്ടർ റാലിക്കിടെയുണ്ടായ ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊതു മുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു.

  farmers-protest-republic-day

  farmers-protest-republic-day

  • Share this:
   ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയ്ക്കിടെ അക്രമം നടത്തിയവർക്കെതിരെ യു എ പി എ ചുമത്തി. ഡൽഹി പൊലീസ് പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തിന് പുറത്തുള്ള വ്യക്തികളുടേയും സംഘടനകളുടേയും പങ്കാളിത്തം അന്വേഷിക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ട്രാക്ടർ റാലിക്കിടെയുണ്ടായ ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊതു മുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു.

   പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചിരുന്നു. അക്രമികൾക്കെതിരെ കർശനമായ നടപടി എടുക്കാൻ അമിത് ഷാ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ യുഎപിഎ ചുമത്തുമെന്ന മുന്നറിയിപ്പ് ഡൽഹി പൊലീസ് നൽകിയിരുന്നു. കൂടാതെ കർഷക സമരത്തിന് നേതൃത്വം നൽകിയ വിവിധ സംഘടനകളുടെ നേതാക്കളെയും അറസ്റ്റു ചെയ്യുമെന്ന് അറിയിച്ചിരുന്നു.

   ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായി ഡൽഹി പൊലീസ് ഉണ്ടാക്കിയ ധാരണ ലംഘിച്ചതായി പത്രകുറിപ്പിൽ ഡൽഹി പൊലീസ് വ്യക്തമാക്കുന്നു. ട്രാക്ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 394 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. കൂടാതെ ലക്ഷണ കണക്കിന് രൂപയുടെ പൊതു മുതൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

   ട്രാക്ടർ റാലിക്കിടെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ചും അതിനു പിന്നിലെ കുറ്റകരമായ ഗൂഢാലോചനയെ കുറിച്ചും പ്രത്യേക സെൽ അന്വേഷിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യു എ പി എ പ്രകാരം അന്വേഷണം നടത്തുമെന്നും പൊലീസ് പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.

   അതിവേഗ ട്രാക്ടറുകളിൽ ഡൽഹിയുടെ ഹൃദയഭാഗത്ത് കലാപകാരികൾ ഇടിച്ചുകയറുകയും ബാരിക്കേഡുകൾ തകർക്കുകയും പോലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ നിരവധി അക്രമ പരമ്പരകൾ ഉണ്ടായിട്ടുണ്ട്, മൊബൈൽ ടവറുകൾ, റിലയൻസ് പോലുള്ള കമ്പനികളുടെ മറ്റ് ഇൻഫ്രാസ്ട്രക്ചറുകൾ നശിപ്പിക്കുകയും ചെയ്തു.

   Updating...
   Published by:Anuraj GR
   First published:
   )}