ത്രിപുരയിൽ ബിജെപി സഖ്യത്തിന് വമ്പൻ വിജയവും സി പി എം-കോൺഗ്രസ് സഖ്യത്തിന് കനത്ത പരാജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. നാഗാലാൻഡിൽ NDPP -BJP സഖ്യത്തിനാണ് വിജയം പ്രവചിക്കുന്നത്. മേഘാലയയിൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുംമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ വ്യാഴാഴ്ചയാണ് ത്രിപുര, മേഘാലയ, നാഗലാൻഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ.
ത്രിപുരയിൽ ബിജെപി 36-45 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാടുഡേ എക്സിറ്റ്പോൾ ഫലം പറയുന്നു. മാർച്ച് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
ത്രിപുര | BJP+ | Left | TMP |
ഇന്ത്യ ടുഡേ | 36-45 | 6-11 | 9-16 |
Matrize Exit poll | 29-36 | 13-21 | 0 |
ETG | 24 | 21 | 14 |
ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
മേഘാലയയിൽ എൻഎൻപി അധികാരം തുടരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. എൻഎൻപി 21 മുതൽ 26 വരെ സീറ്റ് നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോൾ പറയുന്നു.
മേഘാലയ | NPP | BJP | Congress | Others | |
ETG | 22 | 5 | 3 | 29 | |
India Today | 21 | 9 | 4 | 22 | |
Matrize | 24 | 6-11 | 3-6 | 10-19 |
നിലവിൽ പ്രതിപക്ഷമില്ലാത്ത നാഗാലാൻഡിൽ NDPP- BJP സഖ്യം വമ്പൻ ഭൂരിപക്ഷളിൽ അധികാരത്തിൽ വരുമെന്നാണ് നാലു പ്രധാന എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
മേഘലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നാണ് പ്രവചനങ്ങൾ. നിലവിലെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് പരമാവധി 13 സീറ്റു വരെയും ബി ജെ പിക്ക് പരമാവധി എട്ട് സീറ്റു വരെയുമാണ് വിവിധ എക്സിറ്റ് പോളുകളുടെ പ്രവചനം.
നാഗാലാന്റ് | NPP | NPF | Congress | others | |
Matrize | 39 | 3 | 1-3 | 6-11 | |
ETG | 44 | 6 | 2 | 15 | |
Jan ki Baat | 40 | 8 | 0 | 12 | |
Axis My India | 43 | 5 | 1 | 10 |
ഇന്ന് വോട്ടെടുപ്പ് നടന്ന നാഗാലാൻഡിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് നാല് വരെയായിരുന്നു വോട്ടെടുപ്പ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാഗാലാൻഡിൽ 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നാഗാലൻഡിനൊപ്പം പോളിംഗ് നടന്ന മേഘാലയയിൽ പോളിംഗ് ശതമാനം കുറഞ്ഞു. 65 ശതമാനം പോളിംഗാണ് മേഘാലയയിൽ രേഖപ്പെടുത്തിയത്.
നാഗാലാൻഡിലും മേഘാലയയിലും 60 സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് പോളിംഗ് നടന്നത്. നാഗാലാൻഡിലെ സുനെബോത്തോയിൽ ബിജെപിയുടെ സ്ഥാനാർഥി കാഷെതോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി എൻകെ സൂമി പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഫെബ്രുവരി 10ന് പത്രിക പിൻവലിച്ചതിനെ തുടർന്ന് കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മേഘാലയയിലെ സോഹിയോങിലെ തെരഞ്ഞെടുപ്പ് യുഡിപി സ്ഥാനാർഥിയും മുൻ ആഭ്യന്തര മന്ത്രിയുമായ എച്ച്ഡിആർ ലിങ്‌ദോയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.