തമിഴ്‌നാട്ടില്‍ രാഷ്ട്രീയയുദ്ധം മുറുകുന്നു; പുതിയ പാര്‍ട്ടിയുമായി ദിനകരനും
Last Updated:
എഐഎഡിഎംകെയിലെ 22 എംഎല്‍എമാരുടെ പിന്തുണയാണ് ദിനകരന്‍ അവകാശപ്പെടുന്നത്.
ഈ മാസം 15 ന് മധുരയിലെ മേലൂരില്‍ വച്ച് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് ദിനകരന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പതാകയും അന്നു തന്നെ പുറത്തിറക്കും. എഐഎഡിഎംകെയിലെ 22 എംഎല്‍എമാരുടെ പിന്തുണയാണ് ദിനകരന്‍ അവകാശപ്പെടുന്നത്.
ഇക്കഴിഞ്ഞ മാസമാണ് മക്കള്‍നീതി മയ്യം എന്ന പാര്‍ട്ടിയുമായി കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം മുതല്‍ ഈറോഡില്‍ നിന്നും രാഷ്ട്രീയ പര്യടനവും ആരംഭിച്ചിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായി തമിഴ്‌നാട് മാറിയെന്നായിരുന്നു പര്യടനം ആരംഭിച്ചു കൊണ്ട് സംസാരിക്കവെ കമല്‍ ഹാസന്‍ ആരോപിച്ചത്. അതേസമയം ഹിമാലയം തീര്‍ത്ഥാടനം നടത്തുന്ന രജനീകാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചോ സമകാലിക വിഷയങ്ങളെക്കുറിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2018 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടില്‍ രാഷ്ട്രീയയുദ്ധം മുറുകുന്നു; പുതിയ പാര്‍ട്ടിയുമായി ദിനകരനും