KARNATAKA | കർണാടക: രണ്ട് സ്വതന്ത്ര MLAമാർ പിന്തുണ പിൻവലിച്ചു
Last Updated:
സർക്കാരിന്‍റെ പ്രവർത്തനത്തിൽ തൃപ്തിയില്ലെന്ന് രാജിവെച്ച എം എൽ എമാർ
ബംഗളൂരു: കർണാടക സർക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം എൽ എമാർ പിൻവലിച്ചു. ആർ ശങ്കറും എച്ച് നാഗേഷുമാണ് പിന്തുണ പിൻവലിച്ചത്. സർക്കാരിന്‍റെ പ്രവർത്തനത്തിൽ തൃപ്തിയില്ലെന്നും അതിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്നും എം എൽ എമാർ അറിയിച്ചു. സഖ്യത്തിലുള്ള പാർട്ടികൾക്ക് പരസ്പരം മനസിലാക്കി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് എച്ച് നാഗേഷ് പറഞ്ഞു. അതുകൊണ്ട്, തന്നെ ബി ജെ പിക്കൊപ്പം ഒരു ശക്തമായ സർക്കാർ ഉണ്ടാക്കാൻ താൻ പോകുകയാണെന്നും നാഗേഷ് വ്യക്തമാക്കി.
224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ കോൺഗ്രസിന് 80 എം എൽ എമാർ ഉള്ളത്. ജെ ഡി എസിന് 37 എം എൽ എമാരും ബി ജെ പിക്ക് 104 എം എൽ എമാരുമാണുള്ളത്. ബി ജെ പി അധികാരത്തിൽ വരണമെങ്കിൽ 14 എം എൽ എമാർ നിലവിലുള്ള തൂക്കുസഭയിൽ നിന്ന് രാജിവെയ്ക്കണം.
നിലവിലെ സർക്കാരിൽ നിന്ന് കൂറുമാറി ബി ജെ പിയോടൊപ്പം ചേരുന്നവർക്ക് 30 കോടി രൂപ അവർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ജെ ഡി എസിൽ നിന്നുള്ള എം എൽ എമാരെ ഒപ്പം ചേർക്കാൻ കഴിയാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കിയ ബി ജെ പി ഉത്തരകർണാടകയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാരെയും ലക്ഷ്യമിടുന്നുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 3:33 PM IST


