ഹോസ്റ്റലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

Last Updated:

ഹോസ്റ്റൽ ലൈസൻസ് പുതുക്കിയിട്ടില്ലെന്നും സുരക്ഷാ സംവിധാനങ്ങൾഡ കുറവാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ്

തമിഴ്നാട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. മധുര കട്രപാളയത്തെ സ്വകാര്യ ഹോസ്റ്റലിൽ ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 4.30-നായിരുന്നു സംഭവം. തൂത്തുക്കുടി ജില്ലയിലെ കുരങ്ങണി സ്വദേശി പരിമള (56), തൂത്തുക്കുടി എട്ടയപുരം താലൂക്ക് പെരിലോവൻപട്ടിയിൽ ശരണ്യ (27) എന്നിവരാണ് മരിച്ചത്.
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന്, അ​ഗ്നിശമനാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോസ്റ്റൽ വാർഡനും പഴങ്ങാനത്തം തണ്ടൽക്കാരൻപട്ടി സ്വദേശിയുമായ പുഷ്പ (58) ദേഹത്ത് 45 ശതമാനം പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഹോസ്റ്റലിൽ 22 ഓളം പേർ ഉണ്ടായിരുന്നെന്നും ഇവരെയെല്ലാം രക്ഷപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇവരെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഹോസ്റ്റൽ നടത്തുന്ന ഇൻബ ജഗദീശർ എന്ന വ്യക്തിയെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു.
സംഭവം നടന്ന ഹോസ്റ്റൽ ലൈസൻസ് പുതുക്കിയിട്ടില്ലെന്നും സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
ഹോസ്റ്റലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾ മരിച്ചു
Next Article
advertisement
ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം
ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം
  • അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു.

  • സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളിൽ അകപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

  • സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ ഉൾപ്പെടെ 6 പേർക്ക് കേസ്.

View All
advertisement