വെറുതെ തോണ്ടിയതല്ല; ഇന്ത്യ സ്മാർട്ട് ഫോൺ കൊണ്ട് 6 വർഷത്തിൽ 80 കോടി ജനങ്ങളുടെ ദാരിദ്ര്യമകറ്റി: പ്രശംസയുമായി UN
- Published by:Nandu Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വെറും സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യക്ക് സാധിച്ചെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ളി പ്രസിഡൻ്റ് ഡെന്നീസ് ഫ്രാൻസിസ് പറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വെറും സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യക്ക് സാധിച്ചെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ളി പ്രസിഡൻ്റ് ഡെന്നീസ് ഫ്രാൻസിസ് പറഞ്ഞു. 'ആക്സിലറേറ്റിംഗ് പ്രോഗ്രസ് ടുവാർഡ്സ് സീറോ ഹങ്കർ ഫോർ കറണ്ട് ആൻ്ഡ് ഫ്യൂച്ചർ ജനറേഷൻ' എന്ന വിഷയത്തിൽ ഫൂഡ് ആൻ്ഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനിൽ സംസാരിക്കവെയാണ് ഇന്ത്യയിലെ ഡിജിറ്റൽ വിപ്ളപത്തെയും ബാംഗിങ്ങ് സേവനങ്ങളുടെ ഗ്രാമീണ മേഖലകളിലേക്കുള്ള വ്യാപനത്തെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം വാചാലനായത്. ഡിജിറ്റലൈസേഷനിലൂടെ ദ്രുതഗതിയിൽ വികസനം സാധ്യമാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയെ ഉദാഹരിച്ച് സംസാരിക്കുകയായിരുന്നു.
ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലുള്ള കർഷകർക്ക് പണമിടപാടുകൾക്കായി ഇന്ന് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാനാകുന്നു എന്നും എല്ലാവർക്കും സെൽഫോൺ ഉപയോഗിക്കാവുന്നതരത്തിലാണ് ഇന്ത്യയിലെ ഇൻ്റർനെറ്റ് സേവനം എന്നും മറ്റ് ആഗോള ദക്ഷിണ രാജ്യങ്ങളും ഡിജിറ്റലൈസേഷനിൽ ഇന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലേറിയതുമുതൽ മോദി സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു രാജ്യത്തിൻ്റെ ഡിജിറ്റലൈസേഷൻ. അതിവേഗ ഇൻ്റർനെറ്റിൻ്റെ വ്യാപനവും കുറഞ്ഞ നിരക്കിലുള്ള ഇൻ്റർനെറ്റ് ലഭ്യതയും മൊബൈൽ ഫോണിലൂടെ വേഗത്തിൽ പണമിടപാട് നടത്താവുന്ന യു.പി.ഐ സേവനങ്ങളുടെ കടന്നുവരവുമെല്ലാം കൂടുതൽ പേരെ ഇന്ത്യയിൽ ബാംഗിങ്ങ് സേവന മേഖയിലേക്ക് ആകർഷിച്ചു. എല്ലാത്തരം തൊഴിലെടുക്കുന്നവർക്കും ഇതുവഴി എളുപ്പത്തിൽ പണമിടപാട് നടത്താനാകുമെന്ന സ്ഥിതിയായി.
advertisement
മറ്റ് രാജ്യങ്ങൾ മികച്ച ഇൻ്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടാക്കാൻ പാടുപെടുമ്പോൾ , 5ജി ഇൻ്റർനെറ്റ് സേവനങ്ങൾ മിതമായ നിരക്കിൽ നൽകി ഡിജിറ്റലൈസേഷനിൽ അടുത്ത ചുവടുവെയ്പ്പ് നടത്തുകയാണ് ഇന്ത്യ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 02, 2024 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വെറുതെ തോണ്ടിയതല്ല; ഇന്ത്യ സ്മാർട്ട് ഫോൺ കൊണ്ട് 6 വർഷത്തിൽ 80 കോടി ജനങ്ങളുടെ ദാരിദ്ര്യമകറ്റി: പ്രശംസയുമായി UN