സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി: 11.8 കോടി വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തെ 11.20 ലക്ഷം സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുളള ക്ലാസുകളിലെ 11.8 കോടി കുട്ടികൾക്ക് ഇത് സഹായകമാകും.
ന്യൂഡൽഹി: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയിരുന്ന പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യും. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ അർഹരായ എല്ലാ വിദ്യാർഥികൾക്കും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി പണം നേരിട്ട് വിതരണം ചെയ്യാൻ ഒരുങ്ങുന്നത്.
രാജ്യത്തെ 11.8 കോടി വിദ്യാർത്ഥികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവ് ആണ് ഇത്തരത്തിൽ വിദ്യാർഥികൾക്ക് നേരിട്ട് വിതരണം ചെയ്യുക. ഇതിനായി കേന്ദ്രസർക്കാർ 1200 കോടി രൂപ അധികമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകും. കേന്ദ്രസർക്കാരിന്റെ ഈ ഒറ്റത്തവണ പ്രത്യേക ക്ഷേമ നടപടി രാജ്യത്തെ 11.20 ലക്ഷം സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുളള ക്ലാസുകളിലെ 11.8 കോടി കുട്ടികൾക്ക് പ്രയോജനപ്പെടും.
സർക്കാർ തീരുമാനം ഉച്ചഭക്ഷണ പദ്ധതിക്ക് പുതിയ ഉത്തേജനം നൽകും. തീരുമാനം കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും വെല്ലുവിളി നിറഞ്ഞ മഹാമാരി കാലത്ത് അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.
advertisement
പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം 80 കോടി ഗുണഭോക്താക്കൾക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന കണക്കിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പുറമെയാണ് സർക്കാർ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യവും നേരിട്ട് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ, ഈ തുക വളരെ തുച്ഛമാണെന്നും നിലവിലെ നിരക്കിൽ ഒരു കുട്ടിക്ക് വെറും 100 രൂപയായിരിക്കും ഒറ്റത്തവണയായി നേരിട്ട് കൈമാറ്റം ചെയ്യപ്പെടുകയുള്ളൂവെന്നുമാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. എംഡിഎം പദ്ധതി പ്രകാരം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 60:40 എന്ന അനുപാതത്തിലും ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 90:10 അനുപാതത്തിലുമാണ് കേന്ദ്രവും സംസ്ഥാനങ്ങളും പാചകച്ചെലവ് പങ്കിടുന്നത്.
advertisement
ഏപ്രിലിൽ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം, ഒരു കുട്ടിക്ക് പ്രതിദിനം പാചക ചെലവ് പ്രാഥമിക വിഭാഗത്തിന് 4.97 രൂപയും അപ്പർ പ്രൈമറിക്ക് 7.45 രൂപയുമാണ്.
English Summary: The Centre has decided to transfer its share of the cooking cost component in the Mid-Day Meal (MDM) scheme for students of classes 1 to 8 directly into their bank accounts as a one-time Covid relief. This has been done as several governments run and government aided schools across the country are closed due to the pandemic for the last several months which has denied the children their daily hot-cooked meals as provided under the MDM scheme.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2021 10:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി: 11.8 കോടി വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ