നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു കാരണം മോദിയുടെ ജനപ്രീതിയെന്ന് കേന്ദ്രമന്ത്രി

  ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു കാരണം മോദിയുടെ ജനപ്രീതിയെന്ന് കേന്ദ്രമന്ത്രി

  • Last Updated :
  • Share this:
   ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ വര്‍ധിക്കുന്നതോടെ കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായേക്കാമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.

   രാജസ്ഥാനില്‍ 28 വയസുകാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ വാര്‍ത്തയ്ക്കു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം.

   മോദി പല ജനപ്രിയ പദ്ധതികളും നടപ്പാക്കുകയാണ്. അതിനോട് എതിര്‍പ്പുള്ളവരുടെ പ്രതികരണമാണ് ഇത്തരം ആള്‍ക്കൂട്ടകൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.

   ബിഹാറില്‍ 'അവാര്‍ഡ് വാപസി' ആയിരുന്നു. ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടക്കൊലയായി. 2019 തിരഞ്ഞെടുപ്പില്‍ അതു മറ്റെന്തെങ്കിലുമാകാം. 1984ലെ സിഖ് കൂട്ടക്കൊലയാണ് ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

   അത്സമയം ആള്‍ക്കൂട്ട കൊലപാതകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് പി.സി.സി അദ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ആള്‍ക്കൂട്ട കൊലപാതങ്ങള്‍ പതിവായിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
   First published:
   )}