COVID 19 | കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,021 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടർമാരുടെ അഭ്യർത്ഥനയെ തുടർന്ന് ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.
'കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്, ഞാൻ ഇന്ന് പരിശോധന നടത്തി, റിപ്പോർട്ട് പോസിറ്റീവ് ആയി. എന്റെ ആരോഗ്യം സുഖകരമാണ്, ഡോക്ടർമാരുടെ ഉപദേശപ്രകാരം ഹോം ഇൻസുലേഷനിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഞാൻ പാലിക്കുന്നു. ഈ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷിക്കുകയും പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യണം' - ചൗബേ ട്വീറ്റ് ചെയ്തു.
You may also like:Kerala Lottery Result Win Win W 596 Result | വിൻ വിൻ W-596 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]കോട്ടയത്ത്‌ നഗരസഭകളിൽ ആധിപത്യം ഉറപ്പിച്ച് UDF; ആറിൽ അഞ്ചു നഗരസഭകളിലും UDF ഭരണം [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,021 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,02,07,871 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇത്. സജീവമായ കേസുകളുടെ എണ്ണം 2,77,301 ഉം ഭേദമായത് 97,82,669 ഉം മരണസംഖ്യ 1,47,901 ഉം ആണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
Next Article
advertisement
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
  • വി.ഡി. സതീശൻ സ്കന്ദഷഷ്ഠിദിനത്തിൽ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി.

  • കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്.

  • പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്ന് നേർച്ചയിരുന്നു.

View All
advertisement