'ജയ്‌ഷെ റോഷ്‌നി': ഐഐടി കാണ്‍പുരിലെ ദീപാവലി കാര്‍ഡില്‍ വിവാദം; ഹിന്ദു ഉത്സവത്തെ ഇസ്ലാംവത്കരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി
- Published by:Sneha Reghu
- trending desk
Last Updated:
ഐഐടി കാണ്‍പുരിലെ ദീപാവലി ക്ഷണക്കത്തില്‍ ദീപങ്ങളുടെ ഉത്സവത്തെ 'ജെയ്‌ഷെ റോഷ്‌നി' എന്ന് പരാമര്‍ശിച്ചതാണ് വിവാദമായത്
ഐഐടി കാണ്‍പുരിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം തയ്യാറക്കിയ ദീപാവലി ക്ഷണക്കത്തില്‍ വിവാദം പുകയുന്നു. കത്തിൽ ദീപങ്ങളുടെ ഉത്സവത്തെ 'ജെയ്‌ഷെ റോഷ്‌നി' എന്ന് പരാമര്‍ശിച്ചതാണ് വിവാദമായത്. ഹിന്ദു ഉത്സവത്തെ ഇസ്ലാംവത്കരിക്കുന്നുവെന്ന് ആരോപിച്ച് ക്ഷണക്കത്തിനെതിരേ കേന്ദ്രമന്ദ്രി ഗിരിരാജ് സിംഗ് രംഗത്തെത്തി.
ഒക്ടോബര്‍ 29ന് ഐഐടിയില്‍ നടന്ന പ്രത്യേക ദീപാവലി ആഘോഷപരിപാടിയിലേക്ക് അതിഥികളെ ക്ഷണിച്ചുകൊണ്ട് തയ്യാറാക്കിയതാണ് ഈ കാര്‍ഡ്. ഇത്തരത്തിലുള്ള പദപ്രയോഗം സനാതന ധര്‍മത്തെ അപമാനിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ''ദയവായി സനാതന ഉത്സവത്തെ ഇസ്ലാംവത്കരിക്കരുത്. ഇത് ദീപോത്സവമാണ്. അത് ദീപോത്സവമായി തന്നെ തുടരും,'' കേന്ദ്രമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
''ഞങ്ങളുടെ ആരാധനയില്‍ ജിഹാദ് എന്ന വാക്ക് ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. ജിഹാദ് എന്ന വാക്കിലൂടെ ജനങ്ങളെ ഇസ്ലാംവത്കരിക്കാനുള്ള ശ്രമമാണ് ഇത്,'' കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
''വരുന്ന 80-90 വര്‍ഷങ്ങളില്‍ പോലും മുസ്ലീങ്ങളുടെ എണ്ണം ഹിന്ദുക്കളുടെ എണ്ണവുമായി തുല്യമാകില്ലെന്ന് ഒവൈസിയെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുകയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് എന്നതാണ് എനിക്ക് അവരോട് പറയാനുള്ളത്. 1951ല്‍ അവരുടെ എണ്ണം 2.5 മുതല്‍ 2.8 കോടി വരെയായിരുന്നു. ഇന്ന് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അവര്‍ 17 കോടിയാണ്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 25 കോടിയാണ്. അതേസമയം, ഹിന്ദുക്കളുടെ ജനസംഖ്യ 30 കോടിയില്‍ നിന്ന് 90 കോടിയായി ഉയര്‍ന്നു. ഞങ്ങളുടെ ജനസംഖ്യ മൂന്ന് മടങ്ങ് വര്‍ധിച്ചപ്പോള്‍ അവരുടെ ജനസംഖ്യ ഏഴ് മടങ്ങാണ് വര്‍ധിച്ചത്,'' കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
advertisement
ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 'ഹിന്ദു സ്വാഭിമാന്‍ യാത്ര'ക്കിടെ മുതിര്‍ന്ന ബിജെപി നേതാവായ ഗിരിരാജ് സിംഗ് പ്രകോപനപരമായ പ്രസംഗങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അടുത്തിടെ പോലീസിൽ പരാതി നല്‍കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kanpur Nagar,Uttar Pradesh
First Published :
October 31, 2024 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ജയ്‌ഷെ റോഷ്‌നി': ഐഐടി കാണ്‍പുരിലെ ദീപാവലി കാര്‍ഡില്‍ വിവാദം; ഹിന്ദു ഉത്സവത്തെ ഇസ്ലാംവത്കരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി


