റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപവരെ സൗജന്യചികിത്സ; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പദ്ധതി അവതരിപ്പിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസിനെ വിവരം അറിയിച്ചാല്‍ പരിക്കേറ്റയാൾക്ക് ഏഴ് ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കും
റോഡ് അപകടങ്ങളില്‍ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസിനെ വിവരം അറിയിച്ചാല്‍ പരിക്കേറ്റയാൾക്ക് ഏഴ് ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കും. പരമാവധി ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് സൗജന്യമായി ലഭിക്കുക.
വാഹനാപകടത്തില്‍ മരിക്കുകയാണെങ്കില്‍ ഇരയുടെ കുടുംബത്തിന് ഉടന്‍ തന്നെ രണ്ട് ലക്ഷം രൂപ കൈമാറും. ''ഈ സൗജന്യ ചികിത്സാ പദ്ധതി ചില സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. അപ്പോള്‍ പദ്ധതിയിലെ ചില പോരായ്മകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ അവ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇത് ആളുകള്‍ക്ക് ഗുണം ചെയ്യും,'' ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ''റോഡ് സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. 2024ല്‍ 1.8 ലക്ഷം പേരാണ് രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത്. ഇവരില്‍ 30,000 പേര്‍ ഹെല്‍മറ്റ് ധരിക്കാത്തത് മൂലം മരിച്ചു. ഗുരുതരമായി പരിക്കേറ്റവരില്‍ 66 ശതമാനം പേരും 18നും 34നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതാണ് ഗൗരവമേറിയ കാര്യം. നമ്മുടെ സ്‌കൂളുകളിലെയും കോളേജുകളിലെയും തെറ്റായ എക്‌സിറ്റി, എന്‍ട്രി പോയിന്റുകള്‍ കാരണം 10,000 കുട്ടികളാണ് മരിച്ചത്,'' ഗഡ്കരി പറഞ്ഞു.
advertisement
''ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത ആളുകള്‍ ഉണ്ടാക്കിയ അപകടം കാരണം ഏകദേശം 3000 പേര്‍ മരിച്ചു. ഞങ്ങളുടെ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടകളിലൊന്ന് ഡ്രൈംവിഗ് പരിശീലന കേന്ദ്രങ്ങളായിരുന്നു. നമ്മുടെ രാജ്യത്ത് 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങള്‍ പുതിയ ഒരു നയവും ഉണ്ടാക്കിയിട്ടുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നശിപ്പിച്ച് കളയുന്നതിനെ കുറിച്ചും വാർത്താ സമ്മേളനത്തിൽ ഗഡ്കരി സംസാരിച്ചു. ''പഴയ വാഹനങ്ങള്‍ നശിപ്പിച്ച് കളയുന്നതിലൂടെ നമ്മുടെ വാഹന വിപണി വളര്‍ച്ച കൈവരിക്കും. അലൂമിനിയം, ചെമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവ പുനരുപയോഗിക്കാന്‍ കഴിയുമെന്നതാണ് കാരണം. മാരുതി സുസുക്കിയുടെ സ്‌ക്രാപ്പിംഗ് സെന്റര്‍ ഈ ഭാഗങ്ങളില്‍ ചിലത് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബിറ്റുമിനില്‍ ടയറിന്റെ പൊടി ചേര്‍ക്കുന്നു. സ്‌ക്രാപ്പിംഗ് നയം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 18,000 കോടി രൂപയുടെ അധിക ജിഎസ്ടി ഇതിലൂടെ ലഭിക്കുമെന്നും'' ഗഡ്കരി പറഞ്ഞു.
advertisement
നാല് മാസം മുമ്പ് ജപ്പാനെ പിന്നിലാക്കി ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായം ലോകത്തിലെ മൂന്നാമത്തെ വലിയ വ്യവസായമായി മാറിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ''2014ല്‍ നമ്മുടെ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ നമ്മുടെ വാഹന വ്യവസായത്തിന്റെ വലുപ്പം ഏഴ് ലക്ഷം കോടി രൂപയായിരുന്നു. ഇന്ന് അത് 22 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുകയാണെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 08, 2025 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപവരെ സൗജന്യചികിത്സ; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പദ്ധതി അവതരിപ്പിച്ചു