വിവാഹപ്പിറ്റേന്ന് കാലില്‍ വൈകല്യം കണ്ടെത്തിയ വധുവിനെ തിരിച്ചയച്ചു; വരന്റെ കുടുംബത്തിനെതിരേ കേസ്
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിനെതുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്.
വിവാഹം കഴിഞ്ഞ് പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ച് വരന്റെ കുടുംബം. യുപിയിലെ ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. വരന്റെ അച്ഛന്‍ വധുവിന്റെ കാലില്‍ വൈകല്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വധുവിനെ തിരികെ അയച്ചത്. ഈ വിവരം അറിഞ്ഞതിന് പിന്നാലെ വധുവിന്റെ അമ്മയുടെ പിതാവ് മരിച്ചത് സാഹചര്യം കൂടുതല്‍ വഷളാക്കി.
റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥനായ വരന്റെ അച്ഛന്‍ വധുവിന്റെ കാലില്‍ ചെറിയ വൈകല്യം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ കാര്യങ്ങള്‍ പെട്ടെന്ന് വഷളാകുകയും കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയും ബന്ധത്തില്‍ വിള്ളലുണ്ടാകുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്.
വരനും വധുവും സൈനിക പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് ഫാമിലി കൗണ്‍സലിംഗ് സെന്ററിലെ കൗണ്‍സിലറായ ഡോ. അനുരാഗ് പാലിവാള്‍ പറഞ്ഞു. അതേസമയം, വധുവിന് ശാരീരികമായ വൈകല്യമുണ്ടെന്ന വരന്റെ വീട്ടുകാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ വധുവിന് ശാരീരികക്ഷമത സംബന്ധിച്ച് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ തങ്ങള്‍ തീര്‍ത്തും നിരപരാധികളാണെന്ന് വധുവിന്റെ കുടുംബം പറഞ്ഞു. വരന്റെ കുടുംബം മനഃപൂര്‍വം അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് അവര്‍ ആരോപിച്ചു.
advertisement
വധുവിന്റെ കുടുംബം പരാതി നല്‍കിയതോടെ വരന്റെ കുടുംബത്തിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പരമ്പരാഗത വിശ്വാസങ്ങളെയും കുടുംബത്തിന്റെ പ്രതീക്ഷയും സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് സംഭവം തിരികൊളുത്തിയിരിക്കുകയാണ്. കൂടാതെ, സാമൂഹിക മാനദണ്ഡങ്ങളെയും വ്യക്തിഗത അവകാശങ്ങളെയും കുറിച്ച് പ്രസക്തമായ ചോദ്യങ്ങളും ഇത് ഉയര്‍ത്തുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
July 24, 2024 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹപ്പിറ്റേന്ന് കാലില്‍ വൈകല്യം കണ്ടെത്തിയ വധുവിനെ തിരിച്ചയച്ചു; വരന്റെ കുടുംബത്തിനെതിരേ കേസ്