ഭാര്യയുടെ ബന്ധുക്കൾ ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുപിയിൽ പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി
- Published by:Asha Sulfiker
- news18-malayalam
Last Updated:
വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തതിന് തന്‍റെ ബന്ധുക്കൾ ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ കത്തിൽ ആരോപിക്കുന്നത്
ലക്നൗ: ഭർത്താവ് മരണപ്പെട്ടതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി. യുപി പൊലീസിൽ കോൺസ്റ്റബിളായ റിങ്കി രാജ്പുര്‍ (27) എന്ന യുവതിയാണ് മരിച്ചത്. ലോഹ്ത ഗ്രാമത്തില്‍ ഇവർ കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് എഎസ്പി രാജേഷ് കുമാർ അറിയിച്ചിരിക്കുന്നത്.
ആത്മഹത്യാ കുറിപ്പും ഇവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിന്‍റെ കൊലപാതകത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പ്. വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തതിന് തന്‍റെ ബന്ധുക്കൾ ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ കത്തിൽ ആരോപിക്കുന്നത്. ' ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് എന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തിയത്. അവരുടെ താത്പ്പര്യം മറികടന്ന് വിവാഹം ചെയ്തതിനായിരുന്നു ക്രൂരകൃത്യം' യുവതി കത്തില്‍ പറയുന്നു.
You may also like:Covid 19 | സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ [NEWS]IPL 2020| ഇത് 'ട്രെയിലർ' മാത്രം; വലുത് പിന്നാലെ; യുഎഇയിൽ പ്രാക്ടീസ് മത്സരം കളിച്ച് മുംബൈ ഇന്ത്യൻസ് [NEWS] ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സ്ആപ്പിൽ അയച്ച മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം; നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ [NEWS]
സംഭവത്തിൽ റിങ്കിയുടെ പിതാവിനെയും സഹോദരനെയും അമ്മാവനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2020 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭാര്യയുടെ ബന്ധുക്കൾ ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുപിയിൽ പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി