ഷംസീറിന്റെ അതേ വാചകമാണ് ഉദയനിധി സ്റ്റാലിന്‍ പറയുന്നത്; സി.പി.എമ്മും കോണ്‍ഗ്രസും തള്ളിപ്പറയുമോ'? വി. മുരളീധരന്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണപതി മിത്താണെന്ന് പറഞ്ഞ കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ അതേ വാചകമാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും പറയാനുള്ളതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും വാര്‍ത്ത സമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി.
സ്‌നേഹത്തിന്റെ കട തുറക്കാന്‍ ഇറങ്ങിയവര്‍ മുന്നോട്ടുവെക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ എന്നും അദ്ദേഹം ചോദിച്ചു. ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ നരേന്ദ്രമോദിജിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നു. അതാണ് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുന്നത്.
advertisement
തമിഴ്‌നാട് രാഷ്ട്രീയത്തിലെ യുവനേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശമാണ് ഇപ്പേൾ ചർച്ചയാക്കുന്നത്. ചില കാര്യങ്ങളെ ഏതിർക്കുകയല്ല, ഉൻമൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാകില്ല. അവയെ നാം ഉൻമൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും ഉൻമൂലനം ചെയ്യണം,” എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 04, 2023 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഷംസീറിന്റെ അതേ വാചകമാണ് ഉദയനിധി സ്റ്റാലിന്‍ പറയുന്നത്; സി.പി.എമ്മും കോണ്‍ഗ്രസും തള്ളിപ്പറയുമോ'? വി. മുരളീധരന്‍