ജമ്മു ശ്രീനഗർ പാതയിൽ വന്ദേഭാരത് എക്‌സ്പ്രസ് എത്തുന്നു; മഞ്ഞുവീഴ്ചയില്‍ യാത്ര സുഗമമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍

Last Updated:

ജനുവരി അവസാനത്തോടെ വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു

വന്ദേഭാരത് ട്രെയിൻ
വന്ദേഭാരത് ട്രെയിൻ
ജമ്മു ശ്രീനഗർ പാതയിൽ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ട്രെയിന്‍ ഓടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ റെയില്‍വെ പൂര്‍ത്തിയാക്കിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഞ്ഞുവീഴ്ച ഉള്‍പ്പെടെയുള്ള കശ്മീരിലെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയെ നേരിടുന്ന വിധത്തില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ് ഈ വന്ദേഭാരത് ട്രെയിനുകള്‍ (Vande Bharat train). ഈ ട്രെയിനിന്റെ സവിശേഷതകള്‍ പരിശോധിക്കാം.
ട്രെയിന്‍ സര്‍വീസ് എപ്പോള്‍ ആരംഭിക്കും?
വര്‍ഷങ്ങളായയി കാത്തിരിക്കുന്ന ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ജനുവരി അവസാനത്തോടെ വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. കശ്മീര്‍ താഴ് വരയിലെ വിവിധ ഭാഗങ്ങളിലേക്ക് സുഖകരമായ റെയില്‍ സേവനങ്ങള്‍ ഈ പദ്ധതി നല്‍കും.
ഉദംപുര്‍-ബാരാമുള്ള പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ദേശിക്കപ്പെട്ടതാണെങ്കിലും ഉയരമേറിയ പര്‍വ്വതപ്രദേശങ്ങള്‍ കാരണം പദ്ധതി നടപ്പാക്കുന്നത് നീണ്ടുപോകുകയായിരുന്നു. വളരെ കുറഞ്ഞ താപനിലയിലും കനത്ത മഞ്ഞുവീഴ്ചയിലും ട്രെയിനുകള്‍ ഓടിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
advertisement
വന്ദേഭാരത് എക്‌സ്പ്രസിന്റെ സവിശേഷതകള്‍
കനത്ത മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ആണെങ്കില്‍ പോലും സർവീസ് സുഗമമായി നടക്കുന്ന വിധത്തിലാണ് വന്ദേഭാരത് എക്‌സ്പ്രസ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ചില പ്രധാന സവിശേഷതകള്‍ അറിയാം.
സുഖകരമായ ഡ്രൈവര്‍ കാബിന്‍: തണുത്ത കാലാവസ്ഥയെ നേരിടുന്ന വിധത്തിലാണ് ഡ്രൈവര്‍ കാബിന്‍ സജ്ജമാക്കിയിരിക്കുന്നത്. അധികമായി ഇന്‍സുലേഷനും നല്‍കിയിട്ടുണ്ട്.
എഞ്ചിന്‍ വിന്‍ഡ്ഷീല്‍ഡ്: എഞ്ചിന്റെ വിന്‍ഡ്ഷീല്‍ഡ് മൂന്ന് പാളികളായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതില്‍ ഒന്ന് എപ്പോഴും ഗ്ലാസ് ചൂടാക്കി നില്‍ക്കുന്നു. അത് മഞ്ഞ് രൂപപ്പെടുന്നത് തടയുന്നു.
advertisement
ആന്റി-സ്‌നോ ടെക്‌നോളജി: മഞ്ഞ് അടിഞ്ഞു കൂടുന്നത് തടയാന്‍ ചൂടൂവെള്ളം തളിക്കുന്ന ഒരു വാഷര്‍ സിസ്റ്റം വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയിലും ഡ്രൈവര്‍ക്ക് വ്യക്തമായ കാഴ്ച ഇത് ഉറപ്പാക്കുന്നു.
തണുത്തുറഞ്ഞ താപനിലയിലും സുഖകരമായ യാത്ര: ട്രെയിനിന്റെ കോച്ചുകളില്‍ നൂതന തെര്‍മോസ്റ്റാറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു. താപനില വളരെയധികം താഴുമ്പോഴും യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നു.
വാഷ്‌റൂമിന്റെ സവിശേഷതകള്‍
തണുപ്പ് കൂടുതലുള്ള കാലാവസ്ഥയില്‍ ജലവിതരണം തടസ്സപ്പെട്ടേക്കാം. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് തടയാന്‍ വാഷ്‌റൂമുകള്‍ പ്രത്യേക രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
advertisement
സിലിക്കണ്‍ ഇന്‍സുലേഷനും ചൂടാക്കലും: വെള്ളത്തിന്റെ പൈപ്പുകള്‍ തണുത്തുറഞ്ഞ് പോകുന്നത് തടയാന്‍ അവ ഇന്‍സുലേറ്റ് ചെയ്യുകയും ചൂടാക്കുന്നതിനുള്ള ഫിലമെന്റുകള്‍ കൊണ്ട് സജ്ജീകരിക്കുകയും ചെയ്യുന്നു.
ചൂടൂവെള്ളമെത്തുന്ന ഫ്‌ളസ് സംവിധാനം: കുറഞ്ഞ താപനിലയില്‍ വാഷ്‌റൂമുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് തടയാന്‍ വാഷ്‌റൂമുകളിലെ ഫ്‌ളഷിംഗ് സിസ്റ്റം എപ്പോഴും ചൂടാക്കപ്പെടുന്നു. വാഷ്‌റൂമുകള്‍ കൂടുതല്‍ വിശാലമാണ്. കൂടാതെ, എപ്പോഴും ചൂടായി നിലനിര്‍ത്തുന്ന സംവിധാനം വാഷ്‌റൂമില്‍ ദുര്‍ഗന്ധമുണ്ടാകാതെയും തടയുന്നു.
സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള അധിക സവിശേഷതകള്‍
ബ്രേക്ക് സംവിധാനം: മഞ്ഞുവീഴ്ചയുള്ള സമയത്ത് ബ്രേക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും ഈര്‍പ്പം നീക്കം ചെയ്യുന്നതിനും ബ്രേക്കിംഗിനെ തടസ്സപ്പെടുന്ന വഴുക്കല്‍ തടയുന്നതിനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
advertisement
ആര്‍ഒ വാട്ടര്‍: യാത്രക്കാര്‍ക്ക് ആര്‍ഒ(റിവേഴ്‌സ് ഓസ്‌മോസിസ്) വെള്ളവും ചൂടുവെള്ളവും ലഭ്യമാകും.
ഐസ് കട്ടര്‍: മുന്‍ കാലങ്ങളില്‍ ട്രെയിനുകളില്‍ ഉപയോഗിച്ചിരുന്ന ഐസ് കട്ടര്‍ സംവിധാനം ട്രാക്കുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കും.
വാഷ്‌റൂമുകളില്‍ താപനില ക്രമീകരിക്കാന്‍ സംവിധാനവും ഉണ്ടായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു ശ്രീനഗർ പാതയിൽ വന്ദേഭാരത് എക്‌സ്പ്രസ് എത്തുന്നു; മഞ്ഞുവീഴ്ചയില്‍ യാത്ര സുഗമമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement