ജഡ്‌ജിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ടിവികെ നേതാവ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ടിവികെ റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയ ജസ്റ്റിസ് എൻ സെന്തിൽകുമാറിനെ ലക്ഷ്യമിട്ട് അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനെ തുടർന്നാണ് അറസ്റ്റ്
ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ സെന്തിൽകുമാറിനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമെതിരെ മോശം പരാമർശം നടത്തിയ കേസിൽ നടൻ വിജയുടെ പാർട്ടിയുടെ ഭാരവാഹി അറസ്റ്റിലായി. കരൂരിൽ വിജയിന്റെ പരിപാടിയിലുണ്ടായ ദുരന്തത്തിൽ നടനെ കുറ്റപ്പെടുത്തിയതിനെതിരെ രംഗത്തെത്തിയ തമിഴക വെട്രി കഴകം (ടിവികെ) ഡിണ്ടിഗൽ ജില്ലാ സെക്രട്ടറി എസ് എം നിർമൽ കുമാറാണു പിടിയിലായത്.
ടിവികെ റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയ ജസ്റ്റിസ് എൻ സെന്തിൽകുമാറിനെ ലക്ഷ്യമിട്ട് അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനെ തുടർന്നാണ് അറസ്റ്റ്. ജഡ്ജിയുടെ ഉത്തരവിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ഡിഎംകെയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള കടുത്ത ഓൺലൈൻ അപവാദ പ്രചാരണം നടന്നിരുന്നു. ജഡ്ജിക്കെതിരായ പരാമർശങ്ങളുടെ പേരിലാണ് സൈബർ ക്രൈം പോലീസ് ഇപ്പോൾ നിർമൽ കുമാറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 'ജഡ്ജി യഥാർത്ഥത്തിൽ ഡിഎംകെ കുടുംബത്തിന്റെ ഒരു സ്തൂപമാണ്' എന്നാണ് നിർമല്‍ കുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
advertisement
അതിനിടെ, കരൂർ ദുരന്തം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്നു വിധി പറയും.
Summary: An office-bearer of actor Vijay's party was arrested in a case related to making derogatory remarks against Madras High Court Justice N. Senthilkumar and Tamil Nadu Chief Minister M.K. Stalin. S.M. Nirmal Kumar, the Dindigul District Secretary of the Tamizhaga Vetri Kazhagam (TVK), who had publicly criticized the judge for blaming the actor over the tragedy at Vijay's event in Karur, was the person apprehended
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
October 13, 2025 8:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജഡ്‌ജിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ടിവികെ നേതാവ് അറസ്റ്റിൽ


