Vijay TVK|'ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു'; DMKയെ കടന്നാക്രമിച്ച് വിജയ്

Last Updated:

DMK- BJP വിരുദ്ധരാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്. 2026ൽ TVK ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി

TVKയുടെ ആദ്യസമ്മേളനത്തിൽ DMK യെ കടന്നാക്രമിച്ച് ദളപതി വിജയ്. ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നുവെന്നും. ദ്രാവിഡ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജനങ്ങളെ അവർ വഞ്ചിക്കുകയാണെന്നും വിജയ് പറഞ്ഞു. ഡിഎംകെയ്ക്കെതിരേയും ബിജെപിയ്ക്കെതിരേയും വേദിയിൽ രൂക്ഷ വിമർശനങ്ങളാണ് വിജയ് ഉയർത്തിയത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കി. ഡിഎംകെയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടായിരുന്നു തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ വിജയ് യുടെ പ്രസംഗം.
ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികൾ ആയിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സർക്കാർ ആണ്. ഡിഎംകെ കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു. അഴിമതിയും വർഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമേ നടത്തുന്നു എന്നും വിജയ്.
സാമൂഹ്യനീതിയിൽ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യമിടുന്നതെന്നും. സാമൂഹ്യനീതി, സമത്വം, മതേതരത്വം എന്നതാണ് പാർട്ടി നയമെന്നും വിജയ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണെന്നും എന്നാൽ പാമ്പിനെ കണ്ടാലും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനും നീയുമല്ല നമ്മൾ’ ധീര വനിതകളും തന്റെ വഴികാട്ടിയെന്ന് വിജയ്.
advertisement
കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു.
ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്. വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്.
advertisement
55,000 സീറ്റുകളാണ് കോൺഫറൻസ് ഹാളിൽ ഒരുക്കിയിരിക്കുന്നത്. വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്. വിജയ്ക്ക് വേദിയിൽ നിന്നും 600 മീറ്റർ റാംപിലൂടെ നടന്നാണ് പാർട്ടി അണികളെ അഭിവാദ്യം ചെയ്യുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Vijay TVK|'ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു'; DMKയെ കടന്നാക്രമിച്ച് വിജയ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement