കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭാവാനിപൂരിലടക്കം 34 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 796 കമ്പനി കേന്ദ്രസേനയെ സുരക്ഷയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായതിന് ശേഷം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്.
ഏപ്രിൽ പത്തിന് നടന്ന നാലാംഘട്ട വോട്ടെടുപ്പിനിടയിൽ കൂച്ച് ബെഹാറിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷങ്ങൾ ഇല്ലാതാക്കാൻ കടുത്ത സുരക്ഷാ വലയത്തിനിടയിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ച്ച പശ്ചിമബംഗാളിൽ റിപ്പോർട്ട് ചെയ്ത പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതലായിരുന്നു.
14,281 പേർക്കാണ് ശനിയാഴ്ച്ച മാത്രം കോവിഡ് ബാധിച്ചത്. 7,28,061 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം 59 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 10,884 ആയി. 12,068 പോളിങ് സ്റ്റേഷനുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുർഷിദാബാദ് , പശ്ചിം ബർദമാൻ ജില്ലകളിലെ ഒമ്പത് മണ്ഡലങ്ങളിലും ദക്ഷിൺ ദിനജ്പൂർ, മാൽഡ ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലും കൊൽക്കത്തയിലെ നാല് കേന്ദ്രങ്ങളിലുമായാണ് തെരഞ്ഞെടുപ്പ്.
People cast their votes for the seventh phase of #WestBengalElections2021 today. Visuals from Samsi Primary School - designated as booth number 142/142 A - in Ratua constituency of Malda district. pic.twitter.com/IhLUl6j147
മമതാ ബാനർജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരാണ് ഇന്നത്തെ വോട്ടെടുപ്പിലെ ശ്രദ്ധാ കേന്ദ്രം. നന്ദിഗ്രാമിൽ നിന്നാണ് മമതാ ബാനർജി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
TMC MP Abhishek Banerjee cast his vote for 7th phase of #WestBengalElections at Mitra Institution in Bhowanipore, Kolkata. He says, "Extremely confident that Mamata Banerjee will be back with 2/3rd majority...People are dying but EC is conducting 8-phase polls to benefit a party" pic.twitter.com/KOL3QfQc7J
കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ ഏഴാംഘട്ട വോട്ടെടുപ്പിനുള്ള പ്രചരണങ്ങൾ വലിയ തോതിൽ നടന്നിരുന്നില്ല. രാജ്യം മുഴവുൻ കോവിഡ് രണ്ടാം തരംഗം ആശങ്ക പരത്തുന്ന സാഹചര്യത്തിൽ റോഡ് ഷോകളും വാഹന റാലികളും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു.
500 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗകങ്ങളും വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ സമ്മേളനങ്ങളും റദ്ദാക്കിയിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.