വഖഫ് ബില്‍ : പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തിയില്ല; സഭയിലുണ്ടായിട്ടും രാഹുല്‍ ഗാന്ധി ഒന്നും മിണ്ടിയില്ല
- Published by:Rajesh V
- news18-malayalam
Last Updated:
പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല.
ന്യൂഡൽഹി: വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ വയനാട് അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തത് ചർച്ചയാകുന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം പിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നു എങ്കിലും ബില്ലിന്റെ ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക പങ്കെടുത്തിരുന്നില്ല. അതേസമയം, പാർട്ടി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല.
വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നില്ല. എന്നാൽ, പിന്നീട് അദ്ദേഹം ലോക്സഭയിലെത്തിയെങ്കിലും ബില്ലിൽ ഇടപെട്ട് സംസാരിച്ചില്ല. 14 മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. 288 പേരാണ് ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 232 പേര്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്.
advertisement
ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‍ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള എം പിമാര്‍ അടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. അതേസമയം, ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കും.
അതേസമയം, വഖഫ് ഭേദഗതി ബില്ലിൽ ലോക്സഭയില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദപ്രകടനവുമുണ്ടായി. പുലര്‍ച്ചെ സമരപ്പന്തലിന് സമീപം പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും വഖഫ് ഭേദഗതി നിയമമായി പ്രാബല്യത്തില്‍ വന്നശേഷം മാത്രം തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 03, 2025 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് ബില്‍ : പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തിയില്ല; സഭയിലുണ്ടായിട്ടും രാഹുല്‍ ഗാന്ധി ഒന്നും മിണ്ടിയില്ല