ചോള കാലഘട്ടത്തിലെ നെയ്ത്ത് കേന്ദ്രം; തമിഴ്നാട്ടിലെ ഈ ​ഗ്രാമത്തിൽ ഇപ്പോഴുള്ളത് ഒരേയൊരു നെയ്ത്തുകാരി

Last Updated:

വീവേഴ്‌സ് കോളനിയിലെ 75 കാരി ഇന്ദ്രാണി മാത്രമാണ് ഇന്ന് ഇവിടെയുള്ള ഒരേയൊരു നെയ്ത്തുകാരി

ചോള രാജവംശത്തിന്റെ കാലത്ത് നെയ്ത്ത് വ്യവസായത്തിന് പേരുകേട്ട സ്ഥലമായിരുന്നു തമിഴ്നാട്ടിലെ ഉറൈയൂർ (Uraiyur). നെയ്ത്തുപൈതൃകം സംരക്ഷിക്കുന്നതിനായി ഇവിടെ വീവേഴ്സ് കോളനി എന്നൊരു സ്ഥലം പോലും ഉണ്ടായി. ഈ സ്ഥലം ഇന്നും ഇതേ പേരിൽ നിലനിൽക്കുന്നുണ്ട്. ഉറൈയൂരിനും പൂമ്പുഹാറിനും ഇടയിലുള്ള ബോട്ട് ഗതാഗതമായിരുന്നു നെയ്ത്തു വ്യവസായത്തിന് വളമായത്. ബോട്ടുകൾ വഴി ഉൾനാടൻ ​ഗ്രാമങ്ങളിലെ ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു സുപ്രധാന പാതയായിരുന്നു ഇത്. ചോളനാട്ടിൽ ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങൾക്കും ലോകമെമ്പാടും വളരെയധികം ആവശ്യക്കാരുണ്ടായിരുന്നു. എന്നാലിന്ന് കഥയാകെ മാറി. ഇന്ന് ഈ റൂട്ടിലൂടെയുള്ള ബോട്ട് ​ഗതാ​ഗതം വലിയ തോതിൽ കുറഞ്ഞു. വീവേഴ്‌സ് കോളനിയിലെ 75 കാരി ഇന്ദ്രാണി മാത്രമാണ് ഇന്ന് ഇവിടെയുള്ള ഒരേയൊരു നെയ്ത്തുകാരി.
”ഞാൻ എന്റെ കുടുംബത്തോടൊപ്പം ഏകദേശം 60 വർഷമായി വസ്ത്രങ്ങൾ നെയ്യുന്നു. തലമുറകളായി ഞങ്ങളുടെ കുടുംബം ഈ ബിസിനസാണ് ചെയ്തു വരുന്നത്. അതുകൊണ്ടു തന്നെ സ്കൂളിൽ പോയി പഠിക്കാനൊന്നും എനിക്ക് സാധിച്ചില്ല. എന്റെ മകനും മരുമകളും ഈ പാരമ്പര്യം തുടർന്നു പോരുന്നു. പരുത്തി നൂലിന്റെ വില കുതിച്ചുയരുന്നത് ഞങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. അത് ബിസിനസിനെ സാരമായി ബാധിക്കുന്നുണ്ട്”, ഇന്ദ്രാണി പറഞ്ഞു.
കരൂർ, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ പലരും കൈത്തറി വ്യവസായത്തിന്റെ സാധ്യതകൾ തേടിയെത്തിയിരുന്നു. ഇവർ പ്രതിദിനം ഏകദേശം 600 രൂപയാണ് സമ്പാദിച്ചിരുന്നത്. ഇത് അവരുടെ ദൈനംദിന ചെലവുക‍ൾക്കു മാത്രമേ തികയുമായിരുന്നുള്ളൂ. പലരുടെയും ഉപജീവനമാർ​ഗം പോലും ഈ നെയ്ത്തായിരുന്നു.
advertisement
നെയ്ത്ത് വ്യവസായത്തിന്റെ ചരിത്രം പരിശോധിച്ചാൽ, അതിൽ സ്ത്രീ നെയ്ത്തുകാരുടെ പങ്ക് വലുതാണെന്ന് മനസിലാക്കാനാകും. എന്നാൽ പലപ്പോഴും അവരുടെ സംഭാവനകൾ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. കൈത്തറി മേഖലയിൽ സംഭവിച്ച മാറ്റങ്ങളും മറ്റ് ഘടകങ്ങളും ഈ മേഖലയിൽ പ്രവർത്തിച്ച സ്ത്രീകൾ കൂടുതൽ പാർശ്വവൽക്കരിപ്പെടാൻ കാരണമായി.
ഇന്ത്യയിൽ, സാംസ്കാരിക പൈതൃകത്തിന്റെ അടയാളം കൂടിയാണ് കൈത്തറി വ്യവസായം. നെയ്ത്തുകാരുടെ സാമ്പത്തിക സ്ഥിതിയും ശക്തമായിരുന്നു. എന്നാൽ വ്യാവസായിക വിപ്ലവം ഈ വ്യവസായ മേഖലയെ ദുർബലപ്പെടുത്തി, പല നെയ്ത്തുകാരും സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഒരുകാലത്ത് ഏറെ ആദായകരവും സമ്പന്നവുമായിരുന്ന കൈത്തറിമേഖല, ഇപ്പോൾ കിതക്കുകയാണ്. പവർ ലൂമുകളുടെ (power loom) വരവോടെ ഈ മേഖല വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇതേത്തുടർന്ന് കൈത്തറി സൊസൈറ്റികളും നെയ്ത്തുകാരും സമരം വരെ ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ചോള കാലഘട്ടത്തിലെ നെയ്ത്ത് കേന്ദ്രം; തമിഴ്നാട്ടിലെ ഈ ​ഗ്രാമത്തിൽ ഇപ്പോഴുള്ളത് ഒരേയൊരു നെയ്ത്തുകാരി
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement