'ബംഗാളിനെ വിഭജിക്കണം; വടക്ക് ഭാഗം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഗമാക്കണം'; പ്രധാനമന്ത്രിയോട് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍

Last Updated:

'' നോര്‍ത്ത് ബംഗാളിലെ വടക്കുകിഴക്കന്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ വിഷയത്തില്‍ ഇനി പ്രധാനമന്ത്രി തീരുമാനമെടുക്കും. നോര്‍ത്ത് ബംഗാള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഗമായി കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ എല്ലാ ആനുകൂല്യവും ലഭിക്കുന്നതാണ്''

വടക്കന്‍ ബംഗാളിനെ വടക്കുകിഴക്കന്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാര്‍. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഔദ്യോഗികമായി നിര്‍ദ്ദേശം അദ്ദേഹത്തിന് മുന്നില്‍ സമര്‍പ്പിച്ചെന്നും മജുംദാര്‍ പറഞ്ഞു.
'' നോര്‍ത്ത് ബംഗാളിലെ വടക്കുകിഴക്കന്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ വിഷയത്തില്‍ ഇനി പ്രധാനമന്ത്രി തീരുമാനമെടുക്കും. നോര്‍ത്ത് ബംഗാള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഗമായി കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ എല്ലാ ആനുകൂല്യവും ലഭിക്കുന്നതാണ്,'' അദ്ദേഹം പറഞ്ഞു. ബംഗാളിലെ രണ്ടായി വിഭജിക്കുന്നതിലൂടെ വടക്കൻ ബംഗാളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയെത്തുമെന്നും നിലവില്‍ ബംഗാള്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തിന് തടസമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ ബംഗാളിലെ 7 സീറ്റിൽ ഇത്തവണ 5 എണ്ണം ബിജെപി നേടി. 2019ൽ ആറെണ്ണം ബിജെപി നേടിയിരുന്നു.
advertisement
ബംഗാളില്‍ നിന്നും വടക്കന്‍ ബംഗാള്‍ വിഭജിക്കണമെന്ന ചര്‍ച്ചകള്‍ മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. ഡാര്‍ജലിംഗ് കലിംപോംഗ്, ജല്‍പായ്ഗുരി, അലിപൂര്‍ദുവാര്‍, കൂച്ച് ബിഹാര്‍, ഉത്തര ദിനാജ്പൂര്‍, മാള്‍ഡ, ദക്ഷിണ ദിനാജ്പൂര്‍, എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ബംഗാള്‍ പശ്ചിമ ബംഗാളിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അടുത്ത് കിടക്കുന്ന പ്രദേശമാണിത്. ഇവിടുത്തെ ഗോത്ര-വംശ വൈവിധ്യവും പശ്ചിബംഗാളിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളും വടക്കൻ ബംഗാളിന്റെ ഈ വ്യത്യസ്ത ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും പ്രദേശത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
advertisement
ഈയടുത്താണ് വടക്കൻ ബംഗാളിന് സംസ്ഥാന പദവി അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശ പദവി നല്‍കണമെന്ന ആവശ്യം വീണ്ടും തലപൊക്കാന്‍ തുടങ്ങിയത്. പ്രദേശത്തെ വടക്കുകിഴക്കന്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ വടക്കൻ ബംഗാളില്‍ വികസനവും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നും വിഭജന വാദം ഉന്നയിക്കുന്നവര്‍ അഭിപ്രായപ്പെട്ടു.
വിഭജനത്തിലൂടെ വടക്കൻ ബംഗാളും തെക്കൻ ബംഗാളും തമ്മിലുള്ള സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഒരു വിഭാഗം പറയുന്നു. വ്യവസായ- അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ നോര്‍ത്ത് ബംഗാള്‍ വളരെ പിന്നിലാണ്. അതിനാല്‍ ഈ പ്രദേശത്തെ വടക്കുകിഴക്കന്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ കേന്ദ്രത്തിന്റെ പ്രത്യേക സാമ്പത്തിക പാക്കേജുകളുടെ പ്രയോജനം നോര്‍ത്ത് ബംഗാളിന് ലഭിക്കുമെന്നും ഒരു വിഭാഗം വാദിക്കുന്നു.
advertisement
സംസ്ഥാനവിഭജനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന വിഭജനത്തിന് കാരണമാകുന്ന എല്ലാ നീക്കത്തെയും എതിര്‍ക്കുന്ന പ്രമേയം പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബംഗാൾ പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ പരാജയപ്പെതിനെത്തുടർന്നാണ് നീക്കമെന്നും തൃണമൂൽ ആരോപിക്കുന്നു.
അതേസമയം ഇത്തരം ആവശ്യങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്ന് സംസ്ഥാന മുനിസിപ്പല്‍കാര്യ വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. ആര്‍എസ്എസ് ബംഗാള്‍ സംസ്ഥാനത്തിന്റെ ഐക്യത്തെ എതിര്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ബംഗാളിനെ വിഭജിക്കണം; വടക്ക് ഭാഗം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഗമാക്കണം'; പ്രധാനമന്ത്രിയോട് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement