• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാലക്കാട് ബി ജെ പിയെ വിജയിപ്പിച്ചത് എൽ ഡി എഫ്': വിമർശനവുമായി പി.കെ ഫിറോസ്

'പാലക്കാട് ബി ജെ പിയെ വിജയിപ്പിച്ചത് എൽ ഡി എഫ്': വിമർശനവുമായി പി.കെ ഫിറോസ്

കാസർകോട് ജില്ലയിലെ പൈവെളിഗ പഞ്ചായത്തിൽ ബി ജെ പി ഭരണം എങ്ങനെയാണ് തടഞ്ഞത് എന്ന് കൂടി നോക്കിയാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകുമെന്ന് പറഞ്ഞ് അവിടുത്തെ കണക്കുകളും വ്യക്തമാക്കുന്നുണ്ട്.

firos

firos

  • News18
  • Last Updated :
  • Share this:
    പാലക്കാട്: പാലക്കാട് നഗരസഭയിൽ ബി ജെ പിക്ക് അധികാരം നൽകിയത് 'ബി ജെ പി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തോറ്റാൽ മതി' എന്ന ചിന്താഗതി കൊണ്ടു നടക്കുന്നവരാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പാലക്കാട് നഗരസഭയിൽ ബി ജെ പി അധികാരത്തിൽ വന്നതിനു പിന്നാലെയാണ്
    ഇടതുപക്ഷത്തിനെതിരെ പി കെ ഫിറോസ് രംഗത്ത് എത്തിയത്.

    പാലക്കാട് നഗരസഭയിൽ ബി ജെ പി ജയിച്ച സീറ്റുകളിലെ കണക്കുകൾ പറഞ്ഞു കൊണ്ടാണ് പി കെ ഫിറോസ് ആരോപണം ഉന്നയിക്കുന്നത്. പാലക്കാട് നഗരസഭയിൽ ദേശീയ പതാക ഉയർത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി ജെ പി അധികാരത്തിൽ വരുന്നതിനെ പ്രതിരോധിക്കലെന്ന് ചോദിക്കുന്നുമുണ്ട് ഫിറോസ്.

    കാസർകോട് ജില്ലയിലെ പൈവെളിഗ പഞ്ചായത്തിൽ ബി ജെ പി ഭരണം എങ്ങനെയാണ് തടഞ്ഞത് എന്ന് കൂടി നോക്കിയാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകുമെന്ന് പറഞ്ഞ് അവിടുത്തെ കണക്കുകളും വ്യക്തമാക്കുന്നുണ്ട്. ബി ജെ പി - 8, എൽ ഡി എഫ് - 7, യു ഡി എഫ് - 4 എന്നിങ്ങനെ ആയിരുന്നു അവിടുത്തെ സീറ്റുനില. യു ഡി എഫ് അവിടെ എൽ ഡി എഫിന് പിന്തുണ കൊടുത്ത് ബി ജെ പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തിയെന്നും ഫിറോസ് വ്യക്തമാക്കി.

    You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]

    പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്,

    'Prevention is better than cure.....
    ആരാണ് പാലക്കാട് നഗര സഭയിൽ ബി.ജെ.പിക്ക് അധികാരം നൽകിയത്? ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല
    കോൺഗ്രസ് തോറ്റാൽ മതി എന്ന ചിന്താഗതി ആരാണ് കൊണ്ടു നടക്കുന്നത്? പാലക്കാട് നഗരസഭയിൽ ബിജെപി ജയിച്ച സീറ്റുകളിലെ കണക്കുകൾ പറയട്ടെ...

    പാലക്കാട് നഗരസഭ

    #കൽപ്പാത്തി ഈസ്റ്റ് വോട്ട് നില
    ബിജെപി 647
    യുഡിഎഫ് 580
    എൽഡിഎഫ് 130
    സ്വതന്ത്രൻ 98

    # കുമാരപുരം വോട്ടുനില
    ബിജെപി 808
    യുഡിഎഫ് 705
    എൽഡിഎഫ് 158

    # വെണ്ണക്കര സെൻട്രൽ വോട്ടുനില
    ബിജെപി 551
    യുഡിഎഫ് 530
    എൽഡിഎഫ് 102

    # കൈകുത്തുപറമ്പ് വോട്ടുനില
    ബിജെപി 594
    യുഡിഎഫ് 542
    എൽഡിഎഫ് 55

    #പുതൂർ നോർത്ത്
    ബിജെപി 641
    യുഡിഎഫ് 458
    എൽഡിഎഫ് എഫ് 259
    ആംആദ്മി 9

    # ഒലവക്കോട് സെൻട്രൽ വോട്ടുനില
    ബിജെപി 780
    യുഡിഎഫ് 525
    എൽഡിഎഫ് 341

    #കൊപ്പം വോട്ട് നില
    ബിജെപി 543
    യുഡിഎഫ് 369
    എൽഡിഎഫ് 309

    # selvapalayam വോട്ടുനില
    ബിജെപി 507
    യുഡിഎഫ് 377
    എൽഡിഎഫ് 340
    ബിഎസ്പി 17

    ഇനി 2015ലെ കണക്ക് പരിശോധിക്കൂ...
    പാലക്കാട് നഗരസഭ
    UDF - 20
    LDF - 8
    BJP - 24

    ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ല.
    ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും LDF വിട്ടുനിന്നു.
    ഫലം - കേരളത്തില്‍ BJP ആദ്യമായി ഒരു മുനിസിപ്പാലിറ്റി ഭരിച്ചു.
    ഇനി പറയൂ പാലക്കാട് നഗരസഭയിൽ ദേശീയ പതാക ഉയർത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി.ജെ.പി
    അധികാരത്തിൽ വരുന്നതിനെ പ്രതിരോധിക്കൽ?



    ഇനി കാസർകോട് ജില്ലയിലെ പൈവെളിഗ പഞ്ചായത്തിൽ ബി.ജെ.പി ഭരണം എങ്ങിനെയാണ് തടഞ്ഞത് എന്ന് കൂടി
    നോക്കിയാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകും.
    പൈവെളിഗ
    ബി.ജെ.പി - 8
    എൽ.ഡി.എഫ് - 7
    യു.ഡി.എഫ് - 4
    യു.ഡി.എഫ് അവിടെ എൽ.ഡി.എഫിന് പിന്തുണ കൊടുത്ത് ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തി.
    ബി.ജെ.പിക്കെതിരെ ആത്മാർത്ഥമായ നിലപാടെടുക്കുന്നവർ ആരെന്ന് വസ്തുതകൾ പറയട്ടെ. ചെപ്പടി വിദ്യകൾ കൊണ്ട്
    കയ്യടി നേടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം ജനം ചർച്ച ചെയ്യട്ടെ...
    Published by:Joys Joy
    First published: