advertisement

ഡൽഹിയിൽ വാട്‌സ്ആപ്പ് അധിഷ്ഠിത ഭരണനിർവഹണത്തിന്റെ ട്രയൽ റൺ മാർച്ച് മുതൽ

Last Updated:

തുടക്കത്തിൽ വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏതാണ്ട് അൻപതോളം സേവനങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Rapid Read
News18
News18
വാട്സാപ്പ് വഴിയുള്ള ഭരണനിർവഹണ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ അടുത്ത മാസം മുതൽ ഡൽഹിയിൽ ആരംഭിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ സർക്കാർ സേവനങ്ങളെ ഒരൊറ്റ വാട്സാപ്പ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ ഔദ്യോഗിക രേഖകൾക്ക് അപേക്ഷിക്കാനും അവ കൈപ്പറ്റാനും സാധിക്കും. സാധാരണക്കാർക്ക് ഏറെ പരിചിതമായ ആശയവിനിമയ ഉപാധി എന്ന നിലയിലാണ് സർക്കാർ വാട്സാപ്പിനെ ഇതിനായി തിരഞ്ഞെടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പദ്ധതിയുടെ അവസാനഘട്ട മിനുക്കുപണികൾ നടന്നുവരികയാണെന്നും അടുത്ത മാസത്തോടെ ട്രയൽ റൺ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് സേവനങ്ങൾക്കായി അപേക്ഷ നൽകാനും അപേക്ഷയുടെ നില പരിശോധിക്കാനും ഡിജിറ്റലായി സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും സാധിക്കും. 24 മണിക്കൂറും സേവനമുണ്ടാകും
ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നത് വഴി അഴിമതി കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ കരുതുന്നു. അപേക്ഷകളുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ അപേക്ഷകർക്ക് തത്സമയം ലഭിക്കുമെന്നത് സേവനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കും. തുടക്കത്തിൽ വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏതാണ്ട് അൻപതോളം സേവനങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഡിപ്പാർട്ട്‌മെന്റിനാണ് ഏകോപന ചുമതല.
advertisement
പദ്ധതിയുടെ ഭാഗമായി ഒരു കേന്ദ്രീകൃത ഡാഷ്ബോർഡും സർക്കാർ വികസിപ്പിക്കുന്നുണ്ട്. സർക്കാർ വകുപ്പുകളും അപേക്ഷകരും തമ്മിലുള്ള ആശയവിനിമയം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കും. ഡിജിറ്റൽ സംവിധാനങ്ങളും ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും സംയോജിപ്പിക്കുന്നത് വഴി പൊതുസേവന വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം പൂർത്തിയാകുന്നതോടെ പദ്ധതിയുടെ പോരായ്മകൾ പരിഹരിച്ച് ഇത് പൂർണ്ണതോതിൽ നടപ്പിലാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹിയിൽ വാട്‌സ്ആപ്പ് അധിഷ്ഠിത ഭരണനിർവഹണത്തിന്റെ ട്രയൽ റൺ മാർച്ച് മുതൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement