ജനീവ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദനോം ഗബ്രിയേസസ്. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ട മുന്‍കരതലുകളും സ്വന്തം ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.
ലോകാരോഗ്യ ദിനത്തില്‍ ആരോഗ്യ സംരക്ഷണത്തിലെ ഗവേഷണത്തിനും നവീകരണത്തിനുമായി പിന്തുണ നല്‍കുന്നതിന് രാജ്യത്തിന്റെ പ്രതിജ്ഞബദ്ധതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കുക, പതിവായി കൈകഴുകുക, മറ്റ് പ്രോട്ടോക്കളുകള് പാലിക്കുക എന്നിവയടക്കം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് കോവിഡ് മഹാമാരിക്കെതിരെ പോരാടന്നതില് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
COVID 19 | കോവിഡ് രണ്ടാം വരവ്; സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾഇന്ത്യയില് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജനങ്ങളോട് കോവിഡ് വ്യാപനം തടയുന്നതില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തോടെ തുടരനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം മോദിയുടെ സന്ദേശത്തിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഗടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് രംഗത്തെത്തി. 'കോവിഡ് 19 വ്യാപനം തടയുന്നതില്‍ ഓരോരുത്തര്‍ക്കും പങ്കുണ്ടെന്ന് എടുത്തുകാട്ടിയതിനോടൊപ്പം നമ്മുെട ആരോഗ്യത്തെ പരിപാലിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി' ടെഡ്രോസ് ട്വീറ്റ് ചെയ്തു. ലോകമെമ്പാടും 132,597,200 അധികം ആളുകളില്‍ കോവിഡ് ബാധിച്ചെന്നും 2,876,500 പേര് മരിച്ചെന്നും ജോണ്‍സ് ഹോപ്കിന് യൂണിവേഴ്സിറ്റി കോവിഡ് ട്രാക്കര്‍ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പഞ്ചാബില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും രാഷ്ട്രീയ റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 55,000 കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഒറ്റയ്ക്ക് കാറോടിക്കുമ്പോഴും മാസ്ക് നിര്‍ബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. കാറിനെ പൊതുസ്ഥലമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. അതിനാല്‍ മാസ്ക് ധരിക്കന്നത് വ്യക്തിക്കും ചുറ്റുമുള്ളവര്‍ക്കും സുരക്ഷ നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.