അധോലക നായകനും ഗുണ്ടാ തലവനും തീവ്രവാദിയും; തിഹാർ ജയിലിൽ കെജ്‌രിവാളിന്റെ സമീപ തടവുകാർ ഇവരൊക്കെ
- Published by:Sarika KP
- news18-malayalam
Last Updated:
അധോലോക നായകനായ ഛോട്ടാ രാജൻ, കുപ്രസിദ്ധ ഗുണ്ടാ തലവനായ നീരജ് ബവാന, തീവ്രവാദിയായ സിയാവുർ റഹ്മാൻ എന്നിവരാണ് കെജ്‌രിവാളിന്റെ സമീപ തടവുകാർ എന്നാണ് വിവരം.
മദ്യനയ അഴിമതിക്കേസിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്കയച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമീപ തടവുകാരിൽ അധോലോക നായകരും തീവ്രവാദിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. അധോലോക നായകനായ ഛോട്ടാ രാജൻ, കുപ്രസിദ്ധ ഗുണ്ടാ തലവനായ നീരജ് ബവാന, തീവ്രവാദിയായ സിയാവുർ റഹ്മാൻ എന്നിവരാണ് കെജ്‌രിവാളിന്റെ സമീപ തടവുകാർ എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചത്.
ഭീകരനായ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായിരുന്ന ഛോട്ടാ രാജൻ മുംബൈയിലെ ഒരു മാധ്യമപ്രവർത്തകന്റെ വധക്കേസിലും പ്രതിയാണ്. വധക്കേസുകളും, വധശ്രമങ്ങളും മോഷണങ്ങളും ഉൾപ്പെടെ 40ലധികം കേസുകളിൽ പ്രതിയാണ് നീരജ് ബുവാന. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന സിയാവൂർ റഹ്മാന്റെ പേരിൽ എൻഐഎ കേസുകൾ ചുമത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചത്. ജയിൽ നമ്പർ 2ലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ എത്തിച്ചയുടനെ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന് മരുന്നുകൾ നൽകിയതായും ജയിൽ അധികൃതർ പറഞ്ഞു. 24 മണിക്കൂറും അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജയിലിലെ ആദ്യ ദിവസം ബ്രെഡും ചായയുമായിരുന്നു കെജ്‌രിവാളിന് നൽകിയ പ്രഭാത ഭക്ഷണം, ജയിലിൽ അദ്ദേഹം യോഗ പരിശീലിച്ചതായും ജയിൽ വകുപ്പ് അറിയിച്ചു.
advertisement
വൈദ്യപരിശോധനയ്ക്ക് വിധേയനായപ്പോൾ കെജ്‌രിവാളിന്റെ രക്തത്തിൽ 50ൽ താഴെയായിരുന്നു പഞ്ചസാരയുടെ അളവെന്നും അത് സാധാരണ നിലയിൽ എത്തും വരെ വീട്ടിൽ പാകം ചെയ്ത ആഹാരം എത്തിച്ചു നൽകാനുള്ള അനുമതി അദ്ദേഹത്തിന് നൽകിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 03, 2024 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അധോലക നായകനും ഗുണ്ടാ തലവനും തീവ്രവാദിയും; തിഹാർ ജയിലിൽ കെജ്‌രിവാളിന്റെ സമീപ തടവുകാർ ഇവരൊക്കെ