രണ്ടാം മോദി സർക്കാരിലെ അപ്രതീക്ഷിത അംഗം: ആരാണ് എസ് ജയശങ്കർ?
Last Updated:
ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം ടാറ്റാ സൺസിന്‍റെ ഗ്ലോബൽ കോർപ്പറേറ്റ് അഫേഴ്സ് പ്രസിഡന്റ് ആയി പ്രവർത്തിച്ച് വരികയായിരുന്നു
ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിലെ അപ്രതീക്ഷിത എൻട്രിയായിരുന്നു സുബ്രഹ്മണ്യം ജയശങ്കർ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിസഭയിൽ ഇടം നേടിയ എസ്.ജയശങ്കർ ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കർ മോദി സര്‍ക്കാരിന്റെ വിദേശകാര്യനയങ്ങൾ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ്. ഇന്ത്യന്‍ വിദേശകാര്യ സർവ്വീസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ജയശങ്കർ 2009-2013 കാലഘട്ടത്തിൽ ഇന്ത്യയുടെ ചൈനീസ് അംബാസഡറായിരുന്നു. 2014-15 കാലഘട്ടത്തിൽ യുഎസ് അംബാസഡറും. ഇന്ത്യ-യുഎസ് സൈനികേതര ആണവ കരാർ യാഥാർഥ്യമാകുന്നതിൽ നിർണായ പങ്കുവഹിച്ചിട്ടുള്ള ജയശങ്കർ, മോദി സർക്കാരിന്റെ വിദേശകാര്യനയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക കണ്ണിയായും പ്രവർത്തിച്ചിട്ടുണ്ട്.
advertisement
അരുണാചൽപ്രദേശിനെച്ചൊല്ലി ഇന്ത്യയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ദോക്ലാം പ്രശ്നം അവസാനിപ്പിക്കാനും ജയശങ്കറിന്റെ ഇടപെടൽ മുഖ്യകാരണമായിരുന്നു.ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ആയിരുന്ന സമയത്ത് അതിർത്തിയിലും സാംസ്കാരികമായും വ്യാവസായികമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ജയശങ്കർ സജീവമായി പ്രവർത്തിച്ചു.
ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം ടാറ്റാ സൺസിന്‍റെ ഗ്ലോബൽ കോർപ്പറേറ്റ് അഫേഴ്സ് പ്രസിഡന്റ് ആയി സ്ഥാനമേറ്റു. പത്മശ്രീ പുരസ്കാര ജേതാവ് കൂടിയാണ് ജയശങ്കർ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2019 9:07 AM IST


