മക്കളുടെ ട്യൂഷൻ ടീച്ചർക്കൊപ്പം ഭാര്യ വീട് വിട്ടു പോയി; ഇനി വന്നാലും വേണ്ടെന്ന് ‘ചുംബന സെൽഫി’ യുമായി ഭർത്താവിന്റെ പരാതി
- Published by:meera_57
- news18-malayalam
Last Updated:
മാനസികമായി തകർന്ന നിലയിലായിരുന്നെങ്കിലും ശാന്തത കൈവിടാതെ തന്റെ പക്ഷം വിശദീകരിച്ച ഭർത്താവിനെ നിരവധിപ്പേർ പിന്തുണച്ചു
മക്കൾക്ക് ട്യൂഷൻ എടുക്കാനെത്തിയ അധ്യാപകനോടൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിലൂടെ പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ് സംഭവം പൊതുജന ശ്രദ്ധയിൽപ്പെട്ടത്. വീഡിയോയിൽ, കുടുംബത്തിന്റെ രേഖകളും ഫോട്ടോകളും അടങ്ങിയ ഒരു ഫയൽ കൈയിൽ പിടിച്ച് സ്ത്രീയുടെ ഭർത്താവ് സംഭവത്തെക്കുറിച്ച് വിവരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. വീഡിയോ വൈറലായതോടെ ഭർത്താവിനെയും രണ്ട് ചെറിയകുട്ടികളെയും ഉപേക്ഷിച്ച് പോയ സ്ത്രീയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മാനസികമായി തകർന്ന നിലയിലായിരുന്നെങ്കിലും ശാന്തത കൈവിടാതെ തന്റെ പക്ഷം വിശദീകരിച്ച ഭർത്താവിനെ നിരവധിപ്പേർ പിന്തുണച്ചു.
വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “എന്റെ പേര് മനീഷ് തിവാരി. എന്റെ ഭാര്യയുടെ പേര് റോഷ്‌നി റാണി. മക്കൾക്ക് ട്യൂഷൻ എടുക്കാനായി ശുഭം കുമാർ മേത്ത എന്നയാൾ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അവൾ എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അവനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇനി അവളെ തിരികെ വേണ്ട,” വീഡിയോയിൽ ഭാര്യ ട്യൂഷൻ ടീച്ചറിനെ ചുംബിക്കുന്നതിന്റെ സെൽഫിയും ഇദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ട്.
മനീഷ് തിവാരി പറയുന്നതനുസരിച്ച്, കുട്ടികൾക്ക് ട്യൂഷൻ ക്ലാസെടുക്കാനെന്ന പേരിലാണ് അധ്യാപകൻ പതിവായി അവരുടെ വീട്ടിലെത്തിയിരുന്നത്. ഭാര്യയുമായി തനിക്ക് യതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലന്നും ഈ അപ്രതീക്ഷിത സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വീഡിയോ അതിവേഗം വൈറലായതോടെ ശക്തമായ പ്രതികരണങ്ങളാണ് നെറ്റിസൺസിന്റെ ഭാഗത്തുനിന്നും ഉയർന്നത്. എത്ര വേഗത്തിലാണ് ഒരു കുടുംബം തകർന്ന് പോയതെന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്.
ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ മറ്റൊരു സംഭവവും സോഷ്യൽ മുൻപ് ശ്രദ്ധ നേടിയിരുന്നു. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഈ സംഭവത്തിൽ സപ്നാ ദേവി എന്ന സ്ത്രീ, തന്റെ മകളുടെ ഭാവിവരനോടൊപ്പം ആയിരുന്നു ഒളിച്ചോടിയത്. വിവാഹ ക്ഷണക്കത്തുകൾ പോലും വിതരണം ചെയ്തുകഴിഞ്ഞ്, ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു സംഭവം. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സപ്നാ ദേവി പണവും സ്വർണാഭരണങ്ങളും എടുത്ത് വീടുവിട്ടുപോവുകയായിരുന്നു. തുടർന്ന് ഇവരുടെ ഭർത്താവ് ജിതേന്ദ്ര കുമാർ ഭാര്യയെ കാണാനില്ലയെന്ന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
advertisement
Summary: A husband has alleged that his wife eloped with a teacher who had come to take tuition for his children. The incident came to public attention through a video that was released on the social media platform X. In the video, the woman's husband is seen narrating the incident while holding a file containing family documents and photos. After the video went viral, there has been a lot of criticism on social media against the woman who left her husband and two young children behind
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2025 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മക്കളുടെ ട്യൂഷൻ ടീച്ചർക്കൊപ്പം ഭാര്യ വീട് വിട്ടു പോയി; ഇനി വന്നാലും വേണ്ടെന്ന് ‘ചുംബന സെൽഫി’ യുമായി ഭർത്താവിന്റെ പരാതി









