'കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തി വയ്ക്കൂ; അതോ കോടതി ചെയ്യണോ': കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

Last Updated:

കാർഷിക നിയമങ്ങൾക്കെതിരായ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

ന്യൂഡൽഹി: രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിങ്ങൾ നിർത്തിവയ്ക്കുമോ അതോ കോടതി അതിനായി നടപടിയെടുക്കണോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കാർഷിക നിയമങ്ങൾക്കെതിരായ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
“തെറ്റായ അഭിപ്രായങ്ങൾ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ കേന്ദ്ര നിലപാടിൽ ഞങ്ങൾ നിരാശരാണ്. ഏത് തരത്തിലുള്ള കൂടിയാലോചനകളാണ് നടത്തിയതെന്ന് ഞങ്ങൾക്ക് അറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ഞങ്ങളോട് പറയുക? ” സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു:
“സൗഹാർദ്ദപരമായ പരിഹാരിക്കുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. എന്തുകൊണ്ട് നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നിർദ്ദേശത്തോട് പ്രതികരിക്കാത്തത് ? നിയമങ്ങൾ നടപ്പാക്കുന്നത് നിർത്താൻ കേന്ദ്രം സമ്മതിച്ചാൽ, ഞങ്ങൾ കർഷകരോട് സമരം പിൻവലിക്കാൻ ആവശ്യപ്പെടും. ”- ബോബ്ഡെ പറഞ്ഞു.
advertisement
“നിയമം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് നിങ്ങൾ ഞങ്ങളോട് പറയുക, അല്ലെങ്കിൽ കോടതി അത് ചെയ്യും,” സമരവുമായി ബന്ധപ്പെട്ട് മരണവും ആത്മഹത്യയും നടക്കുന്നുണ്ടെന്നും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിയമങ്ങൾ നടപ്പാക്കിയതിന് ശേഷം ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കാത്ത തരത്തിൽ പ്രതിഷേധത്തിന്റെ സ്ഥലം മാറ്റാണമെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. കോടതി പ്രതിഷേധം തടയുന്നില്ല. പ്രതിഷേധ വേദി  മാറ്റം മാത്രമാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്. ”
advertisement
ഈ കാർഷിക നിയമങ്ങൾ പ്രയോജനകരമാണെന്ന് പറയുന്ന ഒരു അപേക്ഷയും ഞങ്ങൾക്ക് മുമ്പിലില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി, നിയമങ്ങൾ നിർത്തലാക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തി വയ്ക്കൂ; അതോ കോടതി ചെയ്യണോ': കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement