മകനെ ഉപേക്ഷിച്ച് ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ കശ്മീർ നിയന്ത്രണരേഖ കടന്ന യുവതി പാകിസ്ഥാന്റെ പിടിയിൽ

Last Updated:

അതിർത്തി കടക്കാനുള്ള 43കാരിയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്

News18
News18
ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടന്ന യുവതി പാകിസ്ഥാന്റെ പിടിയിലെന്ന് റിപ്പോർട്ട്. നാ​ഗ്പൂർ സ്വദേശിനിയായ സുനിതയാണ് ബുധനാഴ്ച നിയന്ത്രണ രേഖ (എൽഒസി) കടന്ന് ലഡാക്കിലെ കാർഗിൽ ജില്ലയിലെ അവസാന ഗ്രാമത്തിൽ നിന്ന് പാകിസ്ഥാനിലേക്ക് കടന്നത്.
43 കാരിയായ സുനിത വടക്കൻ നാഗ്പൂർ ആശുപത്രിയിലെ നഴ്സായി പ്രവർത്തിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാനുള്ള അതിയായ മോഹമാണ് ഇവർ ഈ സാഹസത്തിന് മുതിരാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.അതിർത്തി കടക്കാനുള്ള 43കാരിയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. മുമ്പ് ശ്രമിച്ചപ്പോൾ അട്ടാരിയിൽ രണ്ടുതവണ അവരെ തടഞ്ഞു.
അതേസമയം പഹൽ​ഗാം ഭീകരാക്രമണത്തെതുടർന്ന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടും എൽഒസിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്ത സമയത്ത് ഇവരെയൊന്നും കണ്ണിൽപ്പെടാതെ ഇവർ എങ്ങനെ നിയന്ത്രണരേഖ കടന്നുവെന്നതാണ് അ‌മ്പരിപ്പിക്കുന്ന കാര്യം.
advertisement
ഇത്രയും സുരക്ഷാ ക്രമീരകരണങ്ങളെ മറികടന്ന് സുനിത പാക്കിസ്ഥാനിലെത്തിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇവർ‌ ഇപ്പോൾ പാകിസ്ഥാൻ ഏജൻസികളുടെ കസ്റ്റഡിയിലാണെന്നാണ് സൂചന. എന്നിരുന്നാലും, അതിർത്തി കടന്നുള്ള അവരുടെ ഇടപെടലിനെക്കുറിച്ച് ഇന്ത്യൻ അധികാരികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്ഥാനിലെ ഗ്രാമവാസികൾ അവരെ കണ്ടതായും ഇത് അവരുടെ അറസ്റ്റിലേക്ക് നയിച്ചതായും ‍‍ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സുനിത തന്റെ 15 വയസ്സുള്ള മകനെ നിയന്ത്രണ രേഖയോട് ചേർന്നുള്ള കാർഗിൽ അതിർത്തി ഗ്രാമമായ ഹുണ്ടർമാനിൽ ഉപേക്ഷിച്ചാണ് പോയത്. മടങ്ങിവരുന്നതുവരെ കാത്തിരിക്കാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട്. സുനിത തിരിച്ചെത്താതെ ആയതോടെ ഗ്രാമവാസികൾ ആൺകുട്ടിയെ ലഡാക്ക് പോലീസിന് കൈമാറി.
മലയാളം വാർത്തകൾ/ വാർത്ത/India/
മകനെ ഉപേക്ഷിച്ച് ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ കശ്മീർ നിയന്ത്രണരേഖ കടന്ന യുവതി പാകിസ്ഥാന്റെ പിടിയിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement