Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
- Published by:Asha Sulfiker
- news18-malayalam
Last Updated:
കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീലും യുഎസും മാത്രമാണ് നമുക്ക് മുന്നിലുള്ളത്.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണുണ്ടായിരിക്കുന്നത്. നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം മാത്രം 26,506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചാണ് ഇതുവരെയുള്ള ഏറ്റവും വലിയ ഒറ്റക്കണക്ക്.
കഴിഞ്ഞ ദിവസം രാത്രിവരെയുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് 7,93,802 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 21,604 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിറ്റിഐ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുറത്തുവിട്ട കണക്കുകൾ പ്രകാരം 8,14,898 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പിറ്റിഐ കണക്കുകൾ. മരണസംഖ്യ 22,106 ഉം.
You may also like:Vikas Dubey | വികാസ് ദുബെയെ വെടിവെച്ചുകൊന്നത് രക്ഷപെടാൻ ശ്രമിച്ചപ്പോൾ; വിശദീകരണവുമായി പൊലീസ് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]ഇതുവരെ ഒരുകോടിയിലധികം ജനങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്ന് ICMR വ്യക്തമാക്കുന്നു. ജൂലൈ 9 വരെയുള്ള കണക്കുകൾ അനുസരിച്ച് 1,10,24,491 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. നേരത്തെ 110 ദിവസത്തിലാണ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിൽ എത്തിയതെങ്കിൽ 52 ദിവസം കൊണ്ടാണ് എട്ട് ലക്ഷമായി ഉയർന്നിരിക്കുന്നത്.
advertisement
കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീലും യുഎസും മാത്രമാണ് നമുക്ക് മുന്നിലുള്ളത്. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണ് എന്നതാണ് ആശ്വാസം പകരുന്ന കാര്യം. 2.72% ആണ് ഇവിടെ മരണനിരക്ക്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് താരതമ്യേന വളരെ കുറവാണ് എന്നാണ് റിപ്പോർട്ടുകൾ.
Location :
First Published :
July 11, 2020 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു


