കാൺപുർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ വികാസ് ദുബെയെ കാൺപൂരിലേക്ക് കൊണ്ടുവരുന്ന വാഹനത്തിന് മുന്നിൽ ഒരു കൂട്ടം പശുക്കളെയും എരുമകളെയും പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതായി ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് (എസ്ടിഎഫ്) അറിയിച്ചു. തുടർന്ന് വെട്ടിത്തിരിയ്ക്കുന്നതിനിടെ വാഹനം മറിഞ്ഞു. ഈ സമയം രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് വികാസ് ദുബെയെ വെടിവെച്ചതെന്നും പൊലീസ് വീശദീകരിച്ചു.
“പശുക്കളുടെയും എരുമകളുടെയും കൂട്ടം പെട്ടെന്ന് വാഹനത്തിന് മുന്നിൽ വന്നു, ബ്രേക്കിട്ടപ്പോൾ ഡ്രൈവർ തെറിച്ചുവീഴുകയും വാഹനം മറിയുകയും ചെയ്തു” യുപി എസ്ടിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇൻസ്പെക്ടർ രാമകാന്ത് പച്ചൗരി, സബ് ഇൻസ്പെക്ടർമാരായ പങ്കജ് സിംഗ്, അനുപ് സിംഗ്, കോൺസ്റ്റബിൾമാരായ സത്യവീർ, പ്രദീപ് കുമാർ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
Also Read- Gangster Vikas Dubey killed in Encounter| കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചുസ്ഥിതിഗതികൾ മുതലെടുത്ത് വികാസ് ദുബെ ഇൻസ്പെക്ടർ രാമകാന്ത് പച്ചൗരിയുടെ പിസ്റ്റൾ തട്ടിയെടുത്ത് വാഹനത്തിൽ നിന്ന് ഇറങ്ങി. അയാൾ ഓടിത്തുടങ്ങി. പിന്നിൽ വന്ന രണ്ടാമത്തെ വാഹനത്തിൽ എസ്ടിഎഫ് ഡിഎസ്പി തേജ് പ്രതാപ് സിങ്ങും മറ്റ് എസ്ടിഎഫ് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. വികാസ് ദുബെയെ പിന്തുടർന്നപ്പോൾ പൊലീസിനുനേരെ വെടിയുതിർക്കാൻ തുടങ്ങി. എസ്ടിഎഫ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ജീവനോടെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും ആത്മരക്ഷയ്ക്കായി വെടിവയ്ക്കുകയായിരുന്നു, ”പ്രസ്താവനയിൽ പറയുന്നു.
പ്രഥമശുശ്രൂഷയ്ക്കായി ദുബെയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
വെടിവയ്പിൽ ഇൻസ്പെക്ടർ ശിവേന്ദ്ര സിംഗ്, കോൺസ്റ്റബിൾ വിമൽ യാദവ് എന്നിവർക്ക് പരിക്കേറ്റു.
വെടിവച്ച് കൊല്ലപ്പെട്ട സ്ഥലത്ത് മഴ പെയ്തു നനഞ്ഞതിനാൽ ദുബെയുടെ വസ്ത്രത്തിൽ ചെളി കറകളില്ലെയെന്ന് ചോദിച്ചപ്പോൾ പ്രതികരിക്കാൻ എസ്ടിഎഫ് അധികൃതർ വിസമ്മതിച്ചു. അപകടം നടക്കുന്നതിന് മുമ്പുതന്നെ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ നിർത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും ഉത്തരം നൽകാനും എസ്ടിഎഫ് വിസമ്മതിച്ചു.
എട്ടുപൊലീസുകാരെ വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. ഇപ്പോഴാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ടാസ്ക്ക് ഫോഴ്സ് രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജെയിനിൽ നിന്ന് അറസ്റ്റ് ചെയ്ത ഗുണ്ടാത്തലവൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വികാസ് ദുബെയുമായി വന്ന വാഹനം തലകീഴായി മറിയുകയും ചെയ്തു. മൃതദേഹം ലാലാ ലജ്പത്റായി ആശുപത്രിയിലേക്കോ ഹാലറ്റ് ആശുപത്രിയിലേക്കോ മാറ്റിയതായാണ് വിവരം.
വ്യാഴാഴ്ച രാവിലെ ദുബെയുടെ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍
കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്‍ബീര്‍ എന്നയാളെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് രണ്‍ബീറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കാറും ഡബിള്‍ ബാരല്‍ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.
TRENDING:TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]'ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പ്, ആവര്‍ത്തിച്ചാൽ നിയമ നടപടി'; തൃഷയ്ക്കെതിരെ മുൻ ബിഗ്ബോസ് താരം [NEWS]കഴിഞ്ഞ ദിവസം ഫരീദാബാദില്‍ പിടിയിലായ പ്രഭാത് മിശ്ര പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്. ഇയാളെ ഫരീദാബാദില്‍നിന്ന് കാണ്‍പുരിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇതിനിടെ, പ്രഭാത് മിശ്ര ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ച് വീഴ്ത്തിയെന്നാണ് പോലീസ് ഭാഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.