ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിൽ ഇന്ത്യക്കാർ ആശങ്കാകുലരാണ്; പ്രധാനമന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
ബംഗ്ലാദേശിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ ആശങ്കാകുലരാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യയിലെ 140 കോടി ജനങ്ങൾ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്കാകുലരാണെന്ന് പ്രധാനമന്ത്രി മോദി. ബംഗ്ലാദേശിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന 78-ാം സ്വാതന്ത്ര്യദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു മോദി.
'സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽ സംസ്ഥാനങ്ങൾ തമ്മിൽ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. എന്നാൽ, ബംഗ്ലാദേശിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ ആശങ്കാകുലരാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദുക്കളുടെയും ന്യൂനപക്ഷക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇന്ത്യക്കാർ ആഗ്രഹിക്കുന്നത്.'-പ്രധാനമന്ത്രി പറഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് അക്രമപരമായ സാഹചര്യമായിരുന്നു അലയടിച്ചിരുന്നത്. പുറത്താക്കലിന് പിന്നാലെ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കാണ് ഹെലികോപ്റ്ററിലെത്തിയത്. ബംഗ്ലാദേശിൽ നടന്ന ആക്രമണങ്ങളിൽ 450 -ഓളം പേർ മരണപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ സമുദായത്തിന് എതിരെയാണ് അക്രമങ്ങൾ കൂടുതലും നടന്നതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
August 15, 2024 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിൽ ഇന്ത്യക്കാർ ആശങ്കാകുലരാണ്; പ്രധാനമന്ത്രി