World Health Day: ലോകത്ത് ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് യുഎന്‍

Last Updated:

2021ല്‍ ആഗോളതലത്തില്‍ ഗര്‍ഭധാരണവും പ്രസവവും മൂലം 40,000 സ്ത്രീകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു

News18
News18
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് 2023ല്‍ ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ വീതം മരണപ്പെട്ടു. അതായത് പ്രതിദിനം 700 ലേറെ സ്ത്രീകളാണ് ഇത്തരത്തില്‍ മരിച്ചതെന്ന് ഐക്യരാഷ്ട്രസംഘടനയും ലോകാരോഗ്യ സംഘടനയും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 'Healthy beginnings, Hopeful Futures', എന്നാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. മാതൃമരണനിരക്ക്, ശിശുമരണ നിരക്ക് എന്നിവ കുറയ്ക്കുന്നതിന് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണിത്.
Trends In maternal mortality എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2000നും 2023നും ഇടയില്‍ ആഗോളതലത്തില്‍ മാതൃമരണനിരക്കില്‍ 40 ശതമാനം കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 2016 മുതല്‍ സ്ഥിതിഗതികള്‍ വഷളായെന്നും 2023ല്‍ ഗര്‍ഭധാരണം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ആഗോളതലത്തില്‍ 260,000 സ്ത്രീകളാണ് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ റിപ്പോര്‍ട്ട് ചെയ്ത മാതൃമരണങ്ങളില്‍ 90 ശതമാനവും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
''ഭൂരിഭാഗം മാതൃമരണങ്ങള്‍ക്കും കാരണമാകുന്ന സങ്കീര്‍ണതകള്‍ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഗര്‍ഭധാരണം എത്രത്തോളം അപകടകരമാണെന്ന് ഈ ഡാറ്റ എടുത്തുകാണിക്കുന്നു,'' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
advertisement
കോവിഡ്-19 അമ്മമാരുടെ അതിജീവനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2021ല്‍ ആഗോളതലത്തില്‍ ഗര്‍ഭധാരണവും പ്രസവവും മൂലം 40,000 സ്ത്രീകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. കോവിഡ് -19 അണുബാധ മൂലമുള്ള സങ്കീര്‍ണ്ണതകള്‍ക്ക് പുറമെ പ്രസവവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ലഭ്യതക്കുറവും മരണങ്ങള്‍ക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
World Health Day: ലോകത്ത് ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് യുഎന്‍
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement