ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് പാസാക്കുന്നത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമോ?

Last Updated:

ഏക സിവിൽ കോഡിനെതിരെ പ്രതിപക്ഷ പാർട്ടികളുടെയടക്കം വിമർശനങ്ങളെ മറികടന്നാണ് സർക്കാർ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്

ഉത്തരാഖണ്ഡിൽ പ്രത്യേക നിയമസഭ സമ്മേളനമാണ് സർക്കാർ ഇതിനായി വിളിച്ചത്
ഉത്തരാഖണ്ഡിൽ പ്രത്യേക നിയമസഭ സമ്മേളനമാണ് സർക്കാർ ഇതിനായി വിളിച്ചത്
ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതോടെ തുല്യാവകാശം എന്ന വിഷയം വീണ്ടും സംസ്ഥാനങ്ങളിൽ ഉടനീളം ചർച്ചയാവുകയാണ്. ഉത്തരാഖണ്ഡിൽ പ്രത്യേക നിയമസഭാ സമ്മേളനമാണ് സർക്കാർ ഇതിനായി വിളിച്ചത്. ഫെബ്രുവരി 2 ന് യുസിസിയുടെ കരട് തയ്യാറാക്കാൻ സംസ്ഥാനം നിയോഗിച്ച സമിതി, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ടിന് അംഗീകാരം നൽകുകയുമായിരുന്നു.
ഏക സിവിൽ കോഡിനെതിരെ പ്രതിപക്ഷ പാർട്ടികളുടെയടക്കം വിമർശനങ്ങളെ മറികടന്നാണ് സർക്കാർ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. എല്ലാ പൗരന്മാർക്കും അവരുടെ മതപരമായ ബന്ധങ്ങൾ പരിഗണിക്കാതെ തുല്യ അവകാശങ്ങൾ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. എന്നാൽ എന്താണ് യഥാർത്ഥത്തിൽ യു.സി.സി അഥവാ ഏക സിവിൽ കോഡ് എന്ന് നമുക്ക് പരിശോധിക്കാം
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമം രാജ്യത്തിനാകെ നടപ്പിലാക്കാനുള്ള നിർദ്ദേശമാണ് യു.സി.സി കൊണ്ട് (ഏക സിവിൽ കോഡ്) ഉദ്ദേശിക്കുന്നത്. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിയും 2022ലെ ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു യു. സി. സി. അങ്ങനെ 2022 മെയ് 27 ന് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന്, നിയമനിർമ്മാണത്തിനായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടെ ഭരണഘടന ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു.
advertisement
ഇത്തരത്തിൽ ഉത്തരാഖണ്ഡിൽ സർക്കാർ നിയമനിർമ്മാണം കൊണ്ടുവരാൻ ഒരുങ്ങുമ്പോൾ, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിയുടെ ശുപാർശകൾ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ഇത് വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുമെന്നും ലിവ്-ഇൻ ബന്ധങ്ങൾ നിയന്ത്രിക്കുമെന്നും ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ ബഹുഭാര്യത്വം ഏക സിവില്‍ കോഡിലൂടെ നിരോധിക്കും എന്നും ശുപാർശ ചെയ്യുന്നു. ഇതിനുപുറമേ ഹലാൽ, ഇദ്ദത്ത്, മുത്തലാഖ് തുടങ്ങിയ മുസ്ലീം വ്യക്തിനിയമ സമ്പ്രദായങ്ങളിൽ ശിക്ഷാനടപടികൾ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ട്‌ ഉണ്ട്. ഇവയ്ക്ക് ഇന്ത്യയിൽ ഇതിനോടകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് മരിച്ചാൽ, വിധവയ്ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും പ്രായമായ ഭർത്താവിന്റെ അമ്മയുടെ ഉത്തരവാദിത്തം ഭാര്യ ഏറ്റെടുക്കണം എന്നും പറയുന്നു. ഇനി ഭാര്യ വീണ്ടും വിവാഹം കഴിച്ചാൽ നഷ്ടപരിഹാരം മുൻ ഭർത്താവിൻ്റെ മാതാപിതാക്കൾക്ക് നൽകേണ്ടി വരുമെന്നും ഇതിൽ പരാമർശിക്കുന്നു.
advertisement
അതേസമയം ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് കഴിഞ്ഞവർഷം ജൂൺ 14-ന് ലോ കമ്മീഷൻ ഓഫ് ഇന്ത്യ ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 2018 ഓഗസ്റ്റിൽ 21-ാമത് ലോ കമ്മീഷൻ ഇതേ വിഷയത്തിൽ ഒരു കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കിയിരുന്നെങ്കിലും പിന്നീട് അഞ്ച് വർഷത്തിന് ശേഷമാണ് ഇത് നടപ്പിലാക്കുന്നത്. ഈ വിഷയത്തിന്റെ പ്രസക്തിയും പ്രാധാന്യവും കോടതി ഉത്തരവുകളും കണക്കിലെടുത്ത് 22-ാമത് നിയമ കമ്മീഷൻ വിഷയം പുനഃപരിശോധിക്കേണ്ടത് ആവശ്യമായിരുന്നെന്നും പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
advertisement
എന്നാൽ മതവിഭാഗങ്ങൾക്ക് അതത് വ്യക്തിനിയമങ്ങൾ പിന്തുടരാനും ഇഷ്ടാനുസരണം മതം ആചരിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെ ഇത് ചോദ്യം ചെയ്യുമെന്നും ലംഘിക്കും എന്നുമാണ് യുസിസിക്കെതിരായി ഉയർന്നുവന്നിരിക്കുന്ന പ്രധാന വാദം. ഉദാഹരണത്തിന്, ആർട്ടിക്കിൾ 25 പ്രകാരം ഓരോ മതവിഭാഗത്തിനും സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം ഉണ്ട്.ആർട്ടിക്കിൾ 29 പ്രകാരം ഓരോരുത്തർക്കും അവരുടെ സംസ്കാരം സംരക്ഷിക്കാനുള്ള അവകാശം നൽകുന്നു. എന്നാൽ ഏക സിവിൽ കോഡിലൂടെ എല്ലാ സമുദായങ്ങൾക്കും ഹിന്ദുവൽക്കരിച്ച നിയമം ചുമത്തുമെന്നാണ് ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് പാസാക്കുന്നത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമോ?
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement