രക്ഷാബന്ധനോട് (rakshabandhan) അനുബന്ധിച്ച് സ്ത്രീകള്‍ക്കായി 48 മണിക്കൂര്‍ സൗജന്യ (free) ബസ് യാത്ര (bus travel) പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (yogi adithyanath). സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി (women) മുഖ്യമന്ത്രിയുടെ സമ്മാനമായാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 അര്‍ദ്ധരാത്രിമുതല്‍ ആഗസ്റ്റ് 12 അര്‍ദ്ധരാത്രി വരെയുള്ള 48 മണിക്കൂര്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''രക്ഷാബന്ധന് ദിവസം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം'', മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും അവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു രാജ്യത്തെ പൗരൻമാരോട് അഭ്യര്‍ത്ഥ്യച്ചിരുന്നു. ബംഗളൂരുവിലെ രാജ്ഭവനില്‍ വിവിധ പ്രാദേശിക സ്കൂളുകളില്‍ നിന്നുള്ള സ്കൂള്‍ കുട്ടികള്‍ക്കൊപ്പമാണ് നായിഡു രക്ഷാബന്ധന് ആഘോഷിച്ചത്. ''ഹാപ്പി രക്ഷാബന്ധന്! സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധന്. ഈ ശുഭദിനത്തില്‍, സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും അവര്‍ക്ക് എല്ലായ്പ്പോഴും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം'', വൈസ് പ്രസിഡന്റിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
read also: ശമ്പള വര്‍ധനവ് സംബന്ധിച്ച കരാര്‍ ലംഘിച്ചു; ചരിത്രത്തിലാദ്യമായി റോയിട്ടേഴ്സില്‍ സമരംസഹോദരങ്ങള് തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധന്. എല്ലാ വർഷവും രാജ്യത്തുടനീളം ഇത് ആഘോഷിക്കപ്പെടാറുണ്ട്. ഈ ദിവസം, സഹോദരിമാര്‍ അവരുടെ സഹോദരന്റെ കൈത്തണ്ടയില്‍ രാഖികള്‍ കെട്ടുകയും ഇരുവരും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
പ്രമുഖരായ വ്യക്തികളെല്ലാം തന്നെ രക്ഷാബന്ധന് ദിനത്തില്‍ സഹോദരങ്ങള്‍ക്ക് സന്ദേശങ്ങളും സമ്മാനങ്ങളും എല്ലാം കൈമാറാറുണ്ട്. കഴിഞ്ഞ വര്‍ഷം രാഹുല്‍ഗാന്ധി സഹോദരിയായ പ്രിയങ്ക ഗാന്ധിയ്ക്ക് അയച്ച സന്ദേശം വൈറലായിരുന്നു. സോഷ്യല്‍മീഡിയയിലാണ് രാഹുല്‍ ഗാന്ധി അനുജത്തിയായ പ്രിയങ്കയ്ക്ക് ആശസംകള്‍ നേര്‍ന്നത്. ഇരുവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രങ്ങളും പഴയകാല ഫോട്ടോകളും ഉള്‍പ്പെടുത്തിയായിരുന്നു ആശംസ.
see also: രാഷ്ട്രത്തലവനായാൽ കഞ്ചാവും പാമ്പും വളർത്തുന്നത് നിയമവിധേയമാക്കുമെന്ന് കെനിയൻ നേതാവ്സഹോദരിക്ക് മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലെ തന്റെ ഫോളോവേഴ്സിനും രാഹുല്‍ ഗാന്ധി രക്ഷാബന്ധന് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരുന്നു. പഴയകാല ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. തന്റെ ജീവിത്തില്‍ സഹോദരിയുടെ സ്നേഹത്തിനും ചേര്‍ത്തു നിര്‍ത്തുന്നതിനും പ്രത്യേക സ്ഥാനമുണ്ട്. പരസ്പരം സംരക്ഷകരും സുഹൃത്തുക്കളുമാണ് ഞങ്ങള്‍. രക്ഷാബന്ധന് ദിനത്തില്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസ നേരുന്നു, എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. പ്രിയങ്കാ ഗാന്ധിയും ഇന്‍സ്റ്റഗ്രാമില്‍ രക്ഷാബന്ധന് ദിന ആശംസകള്‍ നേര്‍ന്നിരുന്നു. പിതാവ് രാജീവ് ഗാന്ധിക്കും രാഹുലിനും ഒപ്പമുള്ള കുട്ടിക്കാല ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചത്.
അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്ക് രാഖി തയ്യാറാക്കിക്കൊണ്ടായിരുന്നു സൂറത്തിലെ ഒരു കൂട്ടം സ്ത്രീകള്‍ രക്ഷാബന്ധന് ആഘോഷിച്ചത്. സോച് ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തത്. രാഖി ഉണ്ടാക്കി വില്‍ക്കുന്നതിലൂടെ വിധവകള്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും ഒരു വരുമാന മാര്‍ഗം ഉണ്ടാക്കുക എന്നത് കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്തരമൊരു സംരംഭത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് സോച് ഫൗണ്ടേഷന് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.