ജനസേവനത്തിന് 'ഒരു രൂപ'ക്ലിനിക്കുമായി ഡോക്ടർ

Last Updated:

സൗജന്യമായാണ് ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നതെന്ന തോന്നൽ ആളുകളിൽ വരാതിരിക്കാനാണ് ഒരുരൂപ ഈടാക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്. ചികിത്സയ്ക്കായി പണം ചിലവഴിച്ചു എന്ന ചിന്ത അവർക്കും ഉണ്ടാകണം

ഭുവനേശ്വർ: പാവപ്പെട്ട-അർഹതയുള്ള ജനങ്ങൾക്കായി 'ഒരു രൂപ ക്ലിനിക്' ആരംഭിച്ച് ഒരു ഡോക്ടർ. വീർ സുരേന്ദ്ര സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (VIMSAR) മെഡിസിൻ ഡിപ്പാർട്മെന്‍റ് അസി.പ്രൊഫസർ ഡോ.ശങ്കർ രാംചന്ദാനിയാണ് ഇത്തരമൊരു സംരഭം ആരംഭിച്ചിരിക്കുന്നത്. പാവപ്പെട്ടവരെയും നിരാലംബരെയും സഹായിക്കാന്‍ ലക്ഷ്യം വച്ച് സമ്പൽപുർ ജില്ലയിൽ തുറന്ന ക്ലിനിക്കിൽ പരിശോധന ചിലവുകൾക്കായി വെറും ഒരു രൂപ മാത്രം നൽകിയാൽ മതിയാകും.
മാനവികതയെ സേവിക്കുക എന്ന മെഡിക്കൽ എത്തിക്സ് അതേപടി പാലിച്ചുകൊണ്ട് ആരംഭിച്ച ക്ലിനിക്കിൽ രാംചന്ദാനിയുടെ ഭാര്യ സിഖ രാംചന്ദാനിയും സഹായി ആയി ഒപ്പമുണ്ട്. ഇവർ ഡെന്‍റൽ സർജനാണ്. വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത ക്ലിനിക്കിൽ ആദ്യ ദിനം തന്നെ 33 പേരാണ് ചികിത്സ തേടിയെത്തിയതെന്നാണ് ഡോക്ടർ പറയുന്നത്.
ഭുവനേശ്വറിന് 330 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സമ്പൽപൂരിൽ സർക്കാർ നടത്തുന്ന വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഒഴികെ ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണ്. ആ സാഹചര്യത്തിൽ ഒരു രൂപ എന്ന തുച്ഛമായ നിരക്കിൽ ചികിത്സ നൽകാനുള്ള ഒരു ഡോക്ടറുടെ നൂതന ആശയം സാധാരണക്കാർക്ക് ഒരു അനുഗ്രഹം തന്നെയാണ്.
advertisement
ഡ്യൂട്ടി സമയത്തിനപ്പുറം ദരിദ്രർക്കും നിരാലംബർക്കും ചികിത്സ നൽകണമെന്ന ദീർഘകാലമായുള്ള ആഗ്രഹത്തിന്റെ ഭാഗമാണ് ഒരു രൂപ ക്ലിനിക് എന്നാണ് രാംചന്ദാനി പറയുന്നത്. 'ഒരു സീനിയർ റെസിഡന്‍റ് ആയാണ് വിംസാറിൽ ചേരുന്നത്. സീനിയര്‍ റെസിഡന്‍റ്സിന് സ്വകാര്യ പ്രാക്ടീസ് ചെയ്യാൻ അനുവാദമില്ല. അതിനാൽ എനിക്ക് 'ഒരു രൂപ' ക്ലിനിക് വളരെ നേരത്തെ ആരംഭിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഈയടുത്ത് എനിക്ക് അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. അതുപോലെ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പരിശീലനം നടത്താൻ അനുവാദവും. അതിനാലാണ് ഇപ്പോൾ ഒരു വാടക വീട്ടിൽ ക്ലിനിക്ക് ആരംഭിച്ചത്' 38 കാരനായ രാംചന്ദാനി പറയുന്നു.
advertisement
സൗജന്യമായാണ് ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നതെന്ന തോന്നൽ ആളുകളിൽ വരാതിരിക്കാനാണ് ഒരുരൂപ ഈടാക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്. ചികിത്സയ്ക്കായി പണം ചിലവഴിച്ചു എന്ന ചിന്ത അവർക്കും ഉണ്ടാകണം എന്നാണ് വാദം. രാവിലെ 7 മുതൽ എട്ട് വരെയും വൈകിട്ട് ആറ് മണി മുതൽ ഏഴ് മണി വരെയും ആണ് ബുർള ഠൗണിലെ കച്ച മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന ക്ലിനികിന്‍റെ പ്രവർത്തന സമയം.
advertisement
ദരിദ്രർ, നിരാലംബർ, അർഹതയില്ലാത്തവർ, പ്രായമായവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, ശരിയായ വൈദ്യസഹായം ലഭിക്കാത്ത ആളുകൾ എന്നിവരെ സേവിക്കാൻ 'ഒരു രൂപ' ക്ലിനിക്ക് അവസരം നൽകിയിരിക്കുകയാണ്. "ഞാൻ ജനങ്ങളുടെ ഡോക്ടറാണ്' രാംചന്ദനി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
ജനസേവനത്തിന് 'ഒരു രൂപ'ക്ലിനിക്കുമായി ഡോക്ടർ
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement