ട്രക്കിലെ കയർ കഴുത്തിൽ കുരുങ്ങി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും യുവാവ് തെറിച്ചു വീണു
- Published by:Vishnupriya S
- news18-malayalam
Last Updated:
തൂത്തുക്കുടിയിലെ മുത്തു എന്നയാളാണ് അപകടത്തിൽപ്പെട്ടത്
ചെന്നൈ: തൂത്തുക്കുടിയിൽ ട്രക്കിലെ കയർ ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും യുവാവ് തെറിച്ചു വീണു. തൂത്തുക്കുടിയിലെ മുത്തു എന്നയാളാണ് അപകടത്തിൽപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന യുവാവ് ഏറൽ മേഖലയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് യുവാവ് റോഡിലേക്ക് വീഴുകയായിരുന്നു. യുവാവ് വീഴുന്നത് കണ്ട് ആളുകൾ ഓടിക്കൂടി. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾക്കൊന്നും മനസിലായില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകട കാരണം കണ്ടെത്തിയത്.
advertisement
മുത്തു സഞ്ചരിച്ചിരുന്നതിന് എതിർവശത്ത് നിന്ന് വളം കയറ്റി ഒരു ട്രക്ക് വന്നിരുന്നു. ലോഡിന് മുകളിൽ കെട്ടിയിരുന്ന ഒരു കയർ അയഞ്ഞ് കിടക്കുകയായിരുന്നു. ഇത് മുത്തുവിന്റെ കഴുത്തിൽ കുരുങ്ങി. ഇതാണ് അപകടത്തിന് കാരണമായത്. യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ ഏറൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ട്രക്കിലെ കയർ കഴുത്തിൽ കുരുങ്ങി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും യുവാവ് തെറിച്ചു വീണു